അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 25ന് കോഴിക്കോട്

മീലാദ് സമ്മേളനത്തിന് മുന്നോടിയായി കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സ്നേഹസംഗമങ്ങൾ നടക്കും. സർക്കിൾ തലത്തിൽ ഇന്നും നാളെയുമായി മീലാദ് സന്ദേശ റാലികളും സോൺ തലത്തിൽ തിരുനബി സദസ്സും ജില്ലാ തലത്തിൽ സെമിനാറുകളും സംഘടിപ്പിക്കും. പൊതുസ്ഥലങ്ങളിൽ പ്രവാചക സന്ദേശങ്ങൾ ഉയർത്തിക്കാട്ടിയുള്ള ഫ്ളാഷ് മോബ്, മധുര വിതരണം അടക്കമുള്ള വിവിധ പരിപാടികളും സമ്മേളനത്തിന് മുന്നോടിയായി നടക്കും.
ഇന്ത്യക്കകത്തും പുറത്തുമുള്ള സ്നേഹജനങ്ങളുടെ സംഗമവേദിയായ സമ്മേളനത്തിന്റെ വിജയത്തിനായി മർകസിൽ നടന്ന സ്വാഗതസംഘം യോഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജി അബൂബക്കർ, അബ്ദുല്ലത്വീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, ബി പി സിദ്ദീഖ് ഹാജി, മുഹമ്മദലി മാസ്റ്റർ മാവൂർ, സലീം അണ്ടോണ, അഫ്സൽ കൊളാരി, മുഹമ്മദലി സഖാഫി വള്ള്യാട്, ബശീർ സഖാഫി കൈപ്രം, ബിച്ചു മാത്തോട്ടം, ഷമീം കെ കെ, അബ്ദുറഹീം മൂഴിക്കൽ, മജീദ് ചാലിയം, അക്ബർ ബാദുശ സഖാഫി, മിസ്തഹ് മൂഴിക്കൽ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...