നന്മയൂട്ടലിന്റെ കഥ പറഞ്ഞ് ഷോര്ബഖാന വാര്‍ഷിക സംഗമം
ആവശ്യക്കാര്‍ക്കെല്ലാം സൗജന്യമായി ഔഷദക്കഞ്ഞി നല്കുന്ന ഇടമാണ് ഷോര്ബഖാന ...
മര്‍കസ് നോളജ് സിറ്റിയിലെ ഷോര്ബഖാന വാര്‍ഷിക സദസ്സില്‍ സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ സംസാരിക്കുന്നു
ആവശ്യക്കാര്‍ക്കെല്ലാം സൗജന്യമായി ഔഷദക്കഞ്ഞി നല്കുന്ന ഇടമാണ് ഷോര്ബഖാന ...
മര്‍കസ് നോളജ് സിറ്റിയിലെ ഷോര്ബഖാന വാര്‍ഷിക സദസ്സില്‍ സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ സംസാരിക്കുന്നു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെത്തുന്നവര്‍ക്ക് നന്മയുടെ വിരുന്നൂട്ടിയ കഥ പറഞ്ഞ് ഷോര്ബഖാന വാര്‍ഷിക സദസ്സ്. മര്‍കസ് നോളജ് സിറ്റിയിലെത്തുന്ന സന്ദര്‍ശകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പുറമെ, ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമെല്ലാം ഏറെ ആശ്വാകരവും ആരോഗ്യകരവുമായാണ് ഷോര്ബഖാന പ്രവര്‍ത്തിക്കുന്നത്. ആവശ്യക്കാര്‍ക്കെല്ലാം സൗജന്യമായി ഔഷദക്കഞ്ഞി നല്കുന്ന ഇടമാണ് ഷോര്ബഖാന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആത്മീയ കേന്ദ്രങ്ങളിലുള്ള ഭക്ഷണ വിതരണ മാതൃകയുടെ മഹനീയ മാതൃകയാണ് ഷോര്ബഖാനയിലൂടെ സാധ്യമാകുന്നതെന്ന് സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ പറഞ്ഞു. ഷോര്ബഖാന വാര്‍ഷിക സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെയും നിര്‍ധനരുടെയും അത്താണിയായി മാറിയ അജ്മീര്‍ പോലുള്ള കേന്ദ്രങ്ങളുടെ കേരളീയ പതിപ്പാണ് കാന്തപുരം ഉസ്താദും ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. അബ്ദുസ്സലാം മുഹമ്മദ്, യൂസുഫ് നൂറാനി സംസാരിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖീഹ്, ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ, ഡോ. സയ്യിദ് നിസാം റഹ്മാന്, ഹംസ മുസ്്ലിയാര്‍ കളപ്പുറം സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved