മർകസ് ഖുർആൻ ഫെസ്റ്റ്: സെക്ടർ തല മത്സരങ്ങൾക്ക് തുടക്കം
മർകസ് ഖുർആൻ ഫെസ്റ്റ് സെക്ടർ തല മത്സരങ്ങളുടെ ഉദ്ഘാടനം സി മുഹമ്മദ് ഫൈസി നിർവഹിക്കുന്നു.
മർകസ് ഖുർആൻ ഫെസ്റ്റ് സെക്ടർ തല മത്സരങ്ങളുടെ ഉദ്ഘാടനം സി മുഹമ്മദ് ഫൈസി നിർവഹിക്കുന്നു.
കാരന്തൂർ: വിശുദ്ധ ഖുർആൻ പ്രമേയമായ വൈവിധ്യമായ മത്സര ഇനങ്ങളുമായി മർകസ് ഖുർആൻ ഫെസ്റ്റ് സെക്ടർ തല മത്സരങ്ങൾക്ക് തുടക്കം. മർകസ് ഖുർആൻ അക്കാദമിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന 29 സ്ഥാപനങ്ങളിലെ 800 വിദ്യാർഥികളാണ് 4 സെക്ടറുകളിലായി 28 ഇനം മത്സരങ്ങളിൽ മാറ്റുരക്കുന്നത്. നവംബർ 8, 9, 10 തിയ്യതികളിലായി മർകസ് സെൻട്രൽ ക്യാമ്പസിൽ നടക്കുന്ന ഖുർആൻ ഫെസ്റ്റിന് മുന്നോടിയായാണ് വിശുദ്ധ ഖുർആന്റെ പാരായണ സൗന്ദര്യവും ആശയ ഗാംഭീര്യതയും മനഃപാഠ മികവും വിളംബരം ചെയ്യുന്ന സെക്ടർ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. 29 യൂണിറ്റുകളിലെ യൂണിറ്റ് തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളാണ് സെക്ടര്‍ തല മത്സരങ്ങളില്‍ സംബന്ധിക്കുന്നത്.
മർകസ് കാരന്തൂർ, ബുഖാരിയ്യ മപ്രം, ഉമ്മുല്‍ ഖുറ വളപട്ടണം, മമ്പഉല്‍ ഹുദ കേച്ചേരി എന്നീ നാലു ക്യാമ്പസുകളിലാണ് സെക്ടർ തല മത്സരങ്ങൾ നടക്കുന്നത്. മര്‍കസ് സെക്ടർ ഖുർആൻ ഫെസ്റ്റ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആന്റെ ആശയ വൈപുല്യവും സൗന്ദര്യവും സമൂഹത്തിലെത്തിക്കാൻ ഖുർആൻ പഠിതാക്കൾ മുന്നോട്ട് വരണമെന്നും ഇത്തരം മത്സരങ്ങൾ അതിനുള്ള പരിശീലന വേദിയായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, സി.എ.ഒ വി എം റശീദ് സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഖാരിഅ് ഹനീഫ് സഖാഫി ആനമങ്ങാട്, ഷമീം കെ കെ, അബ്ദുസമദ് സഖാഫി മൂർക്കനാട് സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved