എഡ്യുബറി ട്രൈനിംഗ് സെൻ്റർ ഉദ്ഘാടനം ചെയ്തു.
അജ്മാനിൽ മർകസ് ത്വയ്ബ എഡ്യുബറി ട്രൈനിംഗ് സെൻ്റർ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
അജ്മാനിൽ മർകസ് ത്വയ്ബ എഡ്യുബറി ട്രൈനിംഗ് സെൻ്റർ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
അജ്മാൻ: മർകസ് ത്വയ്ബയുടെ കീഴിൽ അജ്മാൻ മുവൈഹാത്തിൽ ആരംഭിച്ച എഡ്യൂബറി ട്രൈനിംഗ് സെൻ്ററിൻ്റെ ഔപചാരിക ഉദ്ഘാടനം സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. മത വിദ്യാഭ്യാസം, വിവിധ മത്സര പരീക്ഷാ പരിശീലനം, വിദൂര വിദ്യാഭ്യാസം, നൈപുണി പരിശീലനങ്ങൾ ഉൾപ്പെടെ അജ്മാൻ മേഖലയിലെ സ്വദേശികളുടെയും പ്രവാസികളുടെയും വിദ്യാഭ്യാസ-സാംസ്കാരിക ഉന്നമനം ലക്ഷ്യം വെച്ചാണ് എഡ്യുബറി ട്രൈനിംഗ് സെൻ്റർ ആരംഭിച്ചിട്ടുള്ളത്.
അജ്മാൻ അക്കാദമിയിൽ അശ്റഫ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ലോഞ്ചിങ് ചടങ്ങ് ഐ സി എഫ് നാഷണൽ ഡെപ്യൂട്ടി പ്രസിഡൻ്റ് ബസ്വീർ സഖാഫി ഉദ്ഘാനം ചെയ്തു. സയ്യിദ് ഉബൈദ് നൂറാനി വളപട്ടണം, മർസൂഖ് സഅദി പാപ്പിനിശ്ശേരി, സുഹൈറുദ്ദീൻ നൂറാനി പ്രസംഗിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് കുട്ടികളുടെ കലാ പരിപാടികളും, യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ പങ്കെടുപ്പിച്ച് ക്വിസ് മത്സരവും നടന്നു. മാലപ്പാട്ടിന് ഉമറുൽ ഫാറൂഖ് ശ്രീകണ്ഠപുരം, അദ്നാൻ പാനൂർ നേതൃത്വം നൽകി. നൗഫൽ നൂറാനി സ്വാഗതവും മുഈൻ എടയന്നൂർ നന്ദിയും രേഖപ്പെടുത്തി. എഡ്യുബറി ട്രൈനിംഗ് സെൻ്റർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും വിവിധ കോഴ്സുകളിലെ പ്രവേശനത്തിനും +971504732833 എന്ന നമ്പർ ഉപയോഗപ്പെടുത്താവുന്നതാണ്.
വൈകിട്ട് 5ന് ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും....
© Copyright 2024 Markaz Live, All Rights Reserved