ജാമിഅ മര്‍കസ് അനുമോദന സംഗമം സംഘടിപ്പിച്ചു
അര്‍ധ വാര്‍ഷിക പരീക്ഷയെഴുതിയ 1,297 വിദ്യാര്‍ഥികളില്‍ 98 ശതമാനം പേര് വിജയികളായി. ...
ജാമിഅ മര്‍കസ് അനുമോദന സംഗമം ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു.
അര്‍ധ വാര്‍ഷിക പരീക്ഷയെഴുതിയ 1,297 വിദ്യാര്‍ഥികളില്‍ 98 ശതമാനം പേര് വിജയികളായി. ...
ജാമിഅ മര്‍കസ് അനുമോദന സംഗമം ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂര്‍ : ജാമിഅ മര്കസിലെ വിവിധ കുല്ലിയകളില്‍ നടന്ന അര്‍ധ വാര്‍ഷിക പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ബുഖാരി ഹാളില്‍ നടന്ന അനുമോദന സംഗമം ജാമിഅ ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മതവിജ്ഞാനം നുകരുന്നതില്‍ വിദ്യാര്‍ഥികള്‍ സജീവമായി ശ്രദ്ധിക്കണമെന്നും പഠിച്ച കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ കൊണ്ടുവരുന്നതിലും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിലും ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷയെഴുതിയ 1,297 വിദ്യാര്‍ഥികളില്‍ 98 ശതമാനം പേര് വിജയികളായി. ഉന്നത റാങ്ക് നേടിയവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്കി. ജാമിഅ ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്ല സഖാഫി മലയമ്മ, മുഹ്യിദ്ദീന് സഅദി കൊട്ടുക്കര, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ബശീര്‍ സഖാഫി കൈപുറം, സുഹൈല്‍ അസ്ഹരി പ്രസംഗിച്ചു. ഐ സി എഫ് ബഹ്റൈന്‍ നാഷണല്‍ പ്രസിഡന്റ് സൈനുദ്ദീന്‍ സഖാഫി നടമ്മല്‍പൊയില്‍, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved