അഹ്ദലിയ്യയും അനുസ്മരണ സംഗമവും നാളെ മർകസിൽ

കോഴിക്കോട്: മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യയും അനുസ്മരണ സംഗമവും നാളെ മർകസിൽ നടക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന ചടങ്ങ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ വൈകുന്നേരം 6: 30 ന് ആരംഭിക്കും. മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ച ഇമ്പിച്ചാലി മുസ്ലിയാർ, ഖാരിഅ് ഹസൻ മുസ്ലിയാർ, റെയിൻബോ അബ്ദുൽ ഹമീദ് ഹാജി എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുസ്മരിക്കും. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. റജബ് മാസത്തിന്റെ പവിത്രതയും ജീവിത ക്രമീകരണവും എന്ന വിഷയത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രഭാഷണം നിർവഹിക്കും.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...