മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് സമാപിച്ചു

കോഴിക്കോട്: മർകസ് സാനവിയ്യ സ്റ്റുഡന്റ്സ് യൂനിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് അൽ ഹറക 2.0 സമാപിച്ചു. നവകാലത്തോട് ചേർന്നു നിൽക്കുന്ന 'നമ്മൾ' എന്ന ആശയം പ്രമേയമായി സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റിവലിൽ വ്യത്യസ്ത മത്സരയിനങ്ങളിൽ സർഗ പ്രതിഭകൾ മാറ്റുരച്ചു. ടീം ഉദ്ദത്തുൽ ഉമറാഅ്, സൈഫുൽ ബത്താർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. അബ്ദുൽ ബാസിത് തോട്ടശ്ശേരിയറ കലാപ്രതിഭ, ഐകൺ ഓഫ് ഹറക അവാർഡിന് അർഹനായി. മുഖ്താർ മടവൂർ ഇന്റലക്ചൽ അവാർഡ് കരസ്ഥമാക്കി. ജുനൈദ് പുല്ലാളൂരിനെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു. മർകസ് കാമിൽ ഇജ്തിമായിൽ നടന്ന സമാപന സംഗമത്തിൽ ബശീർ സഖാഫി കൈപുറം അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. സയ്യിദ് ജസീൽ ഷാമിൽ ഇർഫാനി, അഡ്വ. മുസ്തഫ സഖാഫി, സൈനുൽ ആബിദ് സഖാഫി, ത്വാഹ സഖാഫി, റാസി സഖാഫി, ശുഐബ് സഖാഫി, അബ്ദുൽ ഖാദർ സഖാഫി, ഉമറുൽ ഫാറൂഖ് സഖാഫി, ആശിഫ് താനാളൂർ, ശറഫ് കാവനൂർ സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved