മർകസ് ഗാർഡനിൽ സാന്ത്വനം വളണ്ടിയർ സംഗമം നടത്തി

പൂനൂർ: മർകസ് ഗാർഡൻ ഉർസേ അജ്മീറിൻ്റെ ഭാഗമായി സാന്ത്വനം വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്തു. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. മുത്വലിബ് നൂറാനി വിഷയാവതരണം നടത്തി. മർകസ് നോളജ് സിറ്റി ഫയർ ആൻഡ് സേഫ്റ്റി മേധാവി ഉമ്മർ ഹാജി, മർകസ് നോളജ് സിറ്റി സെക്യൂരിറ്റി ഹെഡ് ജഫ്സൽ എന്നിവ൪ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി.
ഈ മാസം 22 മുതൽ 25 വരെയാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ നടത്തുന്നത്. ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, ഇലാ ദർബാർ, ഖിദ്മ അക്കാദമിക് കോൺഫറൻസ്, ശരീഅ സെമിനാർ, ഖത്മുൽ ഖുർആൻ, മജ്ലിസുൽ വഅള് തുടങ്ങിയ പരിപാടികൾ പ്രചാരണാർഥം സംഘടിപ്പിക്കുന്നുണ്ട്. അബ്ദുസ്സലാം ബുസ്താനി, റഫീഖ് സഖാഫി, ഹനീഫ മാസ്റ്റർ സംസാരിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved