നോളജ് സിറ്റി: മർകസ് ഖത്മുൽ ബുഖാരി സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വിശ്രുത പണ്ഡിതനും അഹ്ലുബൈത്തിലെ നിറ സാന്നിധ്യവുമായ സയ്യിദ് ഉമർ ഹഫീള് തങ്ങളുടെ ഇന്ത്യൻ രിഹ്ലയിലെ സുഹ്ബ ആത്മ സംസ്കരണ ക്യാമ്പ് ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിക്കും. വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ചാണ് നടക്കുന്നത്.
രണ്ട് രാത്രിയും രണ്ട് പകലുമായി നടക്കുന്ന സുഹ്ബയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി നൂറു കണക്കിന് പ്രതിനിധികൾ സംബന്ധിക്കും .
യമനിലെ ദാറുൽ മുസ്തഫയിലും വിവിധ രാഷ്ട്രങ്ങളിലുമൊരുക്കുന്ന സയ്യിദ് ഉമർ ഹഫീള് തങ്ങളുടെ ആത്മീയ സംഗമങ്ങളിലും പഠന സദസ്സുകളിലും സംബന്ധിക്കാനായി ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേരാറുള്ളത്. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഹബീബ് ഉമർ തങ്ങളുടെ രിഹ് ല ക്യാമ്പ് ഇന്ത്യൻ മുസ്ലിം സമൂഹത്തിനു പുത്തനുണർവാകും .സുഹ്ബയിൽ ആത്മ സംസ്കരണ പ്രഭാഷണങ്ങൾ, അദ്കാറുകൾ, പ്രകീർത്തന സംഗങ്ങൾ, പ്രാർത്ഥന മജ്ലിസുകൾ, ആത്മീയ, വിശ്വാസ പഠന ക്ലാസ്സുകൾ എന്നിവ നടക്കും. സ്ത്രീകൾക്ക്കൂടി പ്രത്യേക സൗകര്യമുള്ള സുഹ്ബയുടെ കൂടുതൽ വിവരങ്ങൾക്കും +917034946663 നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.