ജെ ആർ എഫ് നേടി സമീർ നൂറാനി
വിവിധ വിഷയങ്ങളിൽ യോഗ്യത നേടി 21 നൂറാനിമാർ ...

സമീർ നൂറാനി
വിവിധ വിഷയങ്ങളിൽ യോഗ്യത നേടി 21 നൂറാനിമാർ ...
സമീർ നൂറാനി
കോഴിക്കോട്: യു ജി സി നെറ്റ് ഡിസംബർ 2024ൽ ജാമിഅ മദീനതുന്നൂർ വിദ്യാർഥി സമീർ നൂറാനി ഇക്കണോമിക്സിൽ ജെ ആർ എഫ് നേടി. ഇതിന് പുറമെ, വിവിധ വിഷയങ്ങളിലായി എട്ട് നെറ്റും 11 പി എച്ച് ഡി യോഗ്യതയുമാണ് നൂറാനികൾ നേടിയത്. ജെ ആർ എഫ് നേടിയ സമീർ അലി നൂറാനി തൃശൂരിലെ ബുശ്റ-അബ്ദുൽ അസീസ് ദമ്പതികളുടെ മകനാണ്. മുഹമ്മദ് സാലിം നൂറാനി മാസ് കമ്യൂണിക്കേഷനിലും ഹാഫിസ് മിസ്ദാദ് നൂറാനി ഹിസ്റ്ററിയിലും മിൻഹാജ് നൂറാനി പെരിങ്ങത്തൂർ സോഷ്യൽ വർക്കിലും ജസീൽ അബ്ദുല്ല കൊമേഴ്സിലും മുഹമ്മദ് നൂറാനി മാട്ടാൻ, അബ്ദുൽ ഹാദി നൂറാനി, അബ്ദുൽ ഹകീം നൂറാനി എന്നിവർ അറബിയിലും ജഅ്ഫർ അലി നൂറാനി ഇംഗ്ലീഷിലുമാണ് നെറ്റ് നേടിയത്.
ഫിലോസഫിയിൽ മുഈൻ ഹുസൈൻ നൂറാനിയും എജ്യു ക്കേഷനിൽ ഹംറാസ് നൂറാനിയും ടൂറിസത്തിൽ അജ്മൽ നൂറാനിയും വിഷ്വൽ ആർട്സിൽ ഇർഫാൻ നൂറാനിയും അറബികിൽ ശിബിലി ത്വാഹിർ നൂറാനിയും സോഷ്യോളജിയിൽ ശാക്കിർ നൂറാനിയും ജുനൈദ് ഖലീൽ നൂറാനിയും ഹിസ്റ്ററിയിൽ മുനവ്വിർ അബ്ദുൽ വാരിസ് നൂറാനിയും സജാദ് നൂറാനിയും പൊളിറ്റിക്സിൽ മിദ്ലാജ് അൻവർ നൂറാനിയും ഇബ്റാഹീം മുർശിദ് നൂറാനിയും പി എച്ച് ഡി അഡ്മിഷൻ യോഗ്യതയും നേടി. വിജയികളെ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അക്കാദമിക് കൗൺസിലും അനുമോദിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved