മര്‍കസ് ഇംഗ്ലീഷ് മീഡിയം ഫെസ്റ്റിന് പ്രൗഢമായ തുടക്കം

കുന്നമംഗലം: മര്‍കസ് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂളിലെ മീലാദ് ഫെസ്റ്റ് ഒരുമക്ക് പ്രൗഢമായ തുടക്കം. ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഖവാലി, ബുര്‍ദ, മൗലിദ്, മദ്ഹ് ഗാനം തുടങ്ങിയ പരിപാടികള്‍ നടന്നു. ചടങ്ങ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം അബ്ദുല്‍ ഖാദിര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യാതിഥിയായി. സി.മുഹമ്മദ് ഫൈസി മീലാദ് സന്ദേശപ്രഭാഷണം നടത്തി. ഹനീഫ് സഖാഫി അസ്ഹരി, അമീന് ഹസന് സഖാഫി, പ്രൊഫ. എ.കെ അബ്ദുല്‍ഹമീദ്, ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്, സി.വി മുഹമ്മദ് ഹാജി, ടി.മുസ്തഫ, ഹുസൈന് സഖാഫി സംസാരിച്ചു. ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് (വെള്ളി) നടക്കുന്ന റെയിന്‍ബോ കിഡ്സ് മീറ്റ് എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് പടനിലം, നിയാസ് ചോല, മജീദ് മാസ്റ്റര്‍, ഖാദില് കിളിമുണ്ട തുടങ്ങിയവര്‍ സംബന്ധിക്കും.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved