പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ മര്‍കസില്‍ വിശ്രമ കേന്ദ്രം

കോഴിക്കോട്: മര്‍കസില്‍ നിന്ന് പഠിച്ചിറങ്ങിയ സഖാഫി ബിരുദധാരികളുടെ പിന്തുണയോടെ മര്‍കസിന് വിശ്രമ സൗധമൊരുങ്ങുന്നു. 2010 ബാച്ചിലെ സഖാഫികളാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാരുടെ ഉമ്മയുടെ സ്മരണാര്‍ത്ഥം കുഞ്ഞീമ ഹജ്ജുമ്മ മെമ്മോറിയല്‍ ഇസ്തിറാഹ നിര്‍മിക്കുന്നത്. പദ്ധതിയുടെ ആദ്യഗഢു സയ്യിദ് അലി അക്ബര്‍ സഖാഫി, ഉനൈസ് സഖാഫി നരിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറി. മര്‍കസില്‍ നടന്ന ചടങ്ങില്‍ കെ.കെ അഹ്മദ്കുട്ടി മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ.എപി അബ്ദുല്‍ ഹകീം അസ്ഹരി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്, ഹസന് സഖാഫി തറയിട്ടാല്‍ സംസാരിച്ചു. 2010 സഖാഫി ബാച്ച് ഭാരവാഹികളായി സയ്യിദ് അലി അക്ബര്‍ സഖാഫി (പ്രസി), സയ്യിദ് ഉമറലി സഖാഫി പെങ്ങൊട്ടൂര്, അബ്ദുല്‍ റസാഖ് സഖാഫി പള്ളിക്കര(വൈസ് പ്രസി), ഉനൈസ് സഖാഫി(സെക്ര), ജാബിര്‍ സഖാഫി കാവനൂര്‍, മുഹമ്മദ് സഖാഫി കണ്ണൂര്‍ (ജോയിന്റ് സെക്ര), ഷാന്‍ സഖാഫി പെരുമറ്റം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved