കോഴിക്കോട്: കേരളത്തിലെ വ്യത്യസ്ത സയ്യിദ് കുടുംബങ്ങളിലെ സാദാത്തുക്കളെ പങ്കെടുപ്പിച്ചു നടത്തുന്ന ഏഴാമത് സാദാത്ത് സമ്മേളനം നാളെ (ബുധൻ) വൈകുന്നേരം 4 മണി മുതല്‍ നടക്കും. പ്രമുഖ പണ്ഡിതനും സയ്യിദുമായ ഹബീബ് അബൂബക്കർ അൽ അദനി, യമൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. ഇന്തോനേഷ്യയിലെ പ്രസിദ്ധ പണ്ഡിതനും സയ്യിദുമായ ഹബീബ് ജുന്താൻ ബിൻ നൗഫൽ ജുന്താനാണ് മുഖ്യാതിഥി. കേരളാ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണവും സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സ്വാഗതവും നിർവ്വഹിക്കും. മർകസ് വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാര്‍ഥന നടത്തും. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം അധ്യക്ഷത വഹിക്കും. സയ്യിദ് തൻവീർ ഹാഷിമി ബീജാപൂർ, ഡോ: അബ്ദുൽ ഹക്കിം അസ്ഹരി, ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ, വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം, സയ്യിദ് ജസീൽ കാമിൽ സഖാഫി പങ്കെടുക്കും. കൂടാതെ മദ്ഹ്, മൗലിദ് പാരായണ സദസ്സും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കും. കേരളത്തിലെ വിവിധ പരമ്പരകളിൽ നിന്നുള്ള ആയിരക്കണക്കിന് സയ്യിദന്മാർ പങ്കെടുക്കും. പ്രോഗ്രാം മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി തത്സമയ സംപ്രേഷണം ചെയ്യും.
48 പേരും മികച്ച മാര്‍ക്കോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്...
© Copyright 2024 Markaz Live, All Rights Reserved