സാദാത്ത് ഭവൻ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: കേരളത്തിലെയും കര്‍ണാടകയിലെയും നിര്‍ധനരായ 100 സയ്യിദന്മാര്ക്ക് മദനീയം വാർഷിക പരിപാടിയിൽ പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം ഇന്ന് (ബുധൻ) നടക്കും. മർകസ് അക്കാദമിക് ബിൽഡിങ്ങിലാണ് ഓഫീസ് പ്രവർത്തിക്കുക. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം നേതൃത്വം നൽകും. 100 വീടുകളാണ് പദ്ധതിക്ക് കീഴിലായി നിര്‍മിച്ചു നല്‍കുന്നത്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഇന്ന് നടക്കുന്ന മർകസ് എഴാമത് സാദാത്ത് സമ്മേളനത്തിൽ നര്‍വഹിക്കും. ഇതോടെ വീട് നിര്‍മാണത്തിനായുള്ള അപേക്ഷകള്‍ https://markaz.in/eskan/ എന്ന വെബ്സൈറ്റ് വഴി നല്‍കാനാകും.
ആയുഷ് ചികിത്സകളോടൊപ്പമാണ് പുതിയ ഡിപാര്‍ട്മെന്റ് തുറക്കുന്നത്...
മർകസ് ഹജ്ജ് പഠന ക്ലാസ് സമാപിച്ചു...
ആയുഷ് ചികിത്സകളോടൊപ്പമാണ് പുതിയ ഡിപാര്‍ട്മെന്റ് തുറക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved