വിദ്യാരംഭം കുറിച്ച് കുരുന്നുകൾ; വർണാഭമായി മർകസ് അലിഫ് ഡേ

മർകസിൽ നടന്ന 'അലിഫ് ഡേ' വിദ്യാരംഭത്തിന് നേതൃത്വം നൽകി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രാർഥന നടത്തുന്നു.
മർകസിൽ നടന്ന 'അലിഫ് ഡേ' വിദ്യാരംഭത്തിന് നേതൃത്വം നൽകി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രാർഥന നടത്തുന്നു.
കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും കേന്ദ്രമായ മർകസിൽ അലിഫക്ഷരം കുറിക്കാൻ ഒത്തുകൂടി നവാഗത വിദ്യാർഥികൾ. ഇസ്ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി മർകസിൽ സംഘടിപ്പിച്ച അലിഫ് ഡേ വിദ്യാരംഭം വർണാഭമായി. ചടങ്ങുകൾക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. പ്രാഥമിക വിഭ്യാഭ്യാസം മനുഷ്യന്റെ ഭാവിയിൽ ചെലുത്തുന്ന പങ്കു വലുതാണെന്നും അതിനാൽ മതിയായ ശ്രദ്ധയും പ്രാധാന്യവും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെയും രക്ഷിതാക്കളെയും നിരീക്ഷിച്ചാണ് കുട്ടികൾ വളരുക. മാതൃകാപൂർവമായിരിക്കണം ഇവരുടെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി മുന്നൂറോളം വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ 9 മുതൽ 12 വരെ നടന്ന പരിപാടിയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. അലിഫ് എഴുത്ത് ചടങ്ങുകൾക്ക് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, സയ്യിദ് മുഹമ്മദ് ബാഫഖി നേതൃത്വം നൽകി.
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ...
തിരുചര്യകൾ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം...
ആയുഷ് ചികിത്സകളോടൊപ്പമാണ് പുതിയ ഡിപാര്ട്മെന്റ് തുറക്കുന്നത്...
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ...
© Copyright 2024 Markaz Live, All Rights Reserved