കോഴിക്കോട്: റമസാൻ അവധി കഴിഞ്ഞ് ദർസുകളിലും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനം ആരംഭിക്കാനിരിക്കെ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ മർകസിൽ 'അൽ ബസ്മല' ദർസാരംഭം ഈ മാസം 10 ന് നടക്കും. വിവിധ സ്ഥലങ്ങളിൽ പഠനം തുടങ്ങുന്ന പുതിയ വിദ്യാർഥികൾക്കും ഉന്നത കിതാബുകൾ ആരംഭിക്കുന്നവർക്കും വേണ്ടി സംഘടിപ്പിച്ചിട്ടുള്ള പഠനാരംഭ ചടങ്ങിൽ സാദാത്തുക്കളും ഉന്നത പണ്ഡിതരും സംബന്ധിക്കും.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ഡയരക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, റെക്ടർ ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പ്രോ ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, സീനിയർ മുദരിസുമാരായ കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി.സി അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് മുഹമ്മദ് തുറാബ്, മുഹ്യിദ്ദീൻ സഅദി കൊട്ടുകര, അബ്ദുല്ല സഖാഫി മലയമ്മ, നൗശാദ് സഖാഫി കൂരാറ, ഉമറലി സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, ബശീർ സഖാഫി കൈപ്പുറം, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, സുഹൈൽ അസ്ഹരി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി തുടങ്ങിയവർ പങ്കെടുക്കും.
ഏപ്രിൽ 10 വ്യാഴം രാവിലെ 9:30 മുതൽ ആരംഭിക്കുന്ന പ്രത്യേക പരിപാടിയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കമ്മിറ്റി അംഗങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും: 8714346626