ഖലീൽ നൂറാനിക്ക് കൊളംബിയ യൂണിവേഴ്സിറ്റി വലിഡിക്ടോറിയൻ പദവി

കോഴിക്കോട്: അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് വലിഡിക്ടോറിയൻ പദവിയോടെ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ഓമശ്ശേരി സ്വദേശി ഖലീൽ നൂറാനി. ഒന്നാം റാങ്കിന് തുല്യവും ഏറ്റവും മികച്ച അക്കാദമിക നേട്ടത്തിനുള്ള അംഗീകാര പദവിയുമാണ് വലിഡിക്ടോറിയൻ സ്ഥാനം. ലോകത്തിലെ ഏറ്റവും മുൻനിര യൂണിവേഴ്സിറ്റികളിൽ ഒന്നായ കൊളംബിയ യൂണിവേഴ്സിറ്റിയിലെ 'ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മുസ്ലിം കൾച്ചർസ്’ പോസ്റ്റ് ഗ്രാജുവേഷൻ പ്രോഗ്രാമിലാണ് ഖലീൽ നൂറാനി ഈ മികച്ച നേട്ടം കൈവരിച്ചത്. പത്താം ക്ലാസിന് ശേഷം കോഴിക്കോട് ജാമിഅ മദീനതുന്നൂറിലായിരുന്നു ഏഴ് വർഷത്തെ പഠനം. ബാച്ച്ലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് വിത്ത് സോഷ്യൽ സ്റ്റഡീസ് പൂർത്തിയാക്കിയ ശേഷമാണ് ഫെല്ലോഷിപ്പോടെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പിജി ക്ക് അഡ്മിഷൻ നേടിയത്. ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശികളായ ജാഫർ ഹാജി- ഖൗലത്ത് ബീവി ദമ്പതികളുടെ മകനാണ്. നിലവിൽ കൊളംബിയ യൂണിവേഴ്സിറ്റിയുടെ തന്നെ മുസ്ലിം വേൾഡ് മാനുസ്ക്രിപ്റ്റ് പ്രോജെക്ടിൽ പ്രൊജക്റ്റ് അസിസ്റ്റന്റായി നിയമിതനായിട്ടുണ്ട് .അന്താരാഷ്ട്ര അംഗീകാരം നേടിയ ഖലീൽ നൂറാനിയെ ജാമിഅ മദീനതുന്നൂർ ചെയർമാർ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അഭിനന്ദിച്ചു.
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ...
തിരുചര്യകൾ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം...
ആയുഷ് ചികിത്സകളോടൊപ്പമാണ് പുതിയ ഡിപാര്ട്മെന്റ് തുറക്കുന്നത്...
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ...
© Copyright 2024 Markaz Live, All Rights Reserved