കളിമണ്ണ്- അവധിക്കാല ക്യാമ്പിന് തുടക്കമായി

നോളജ് സിറ്റി : ഹാബിറ്റസിന് കീഴില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന വേനലവധിക്കാല ക്യാമ്പ് 'കളിമണ്ണിന്' തുടക്കമായി. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ആദ്യബാച്ച് ആണ് ആരംഭിച്ചത്. ക്യാമ്പ് കോഡിനേറ്റര്‍ റനീന്‍ സൈദ് എം ക്യാമ്പ് ലോഞ്ച് ചെയ്തു.
ലീഡര്‍ഷിപ്പ്, ക്രിയേറ്റിവിറ്റി, കമ്മ്യൂണിക്കേഷന്‍, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ സെഷനുകളാണ് നടക്കുന്നത്. ലോഞ്ചിംഗ് സെഷനില്‍ ഹാബിറ്റസ് ലൈഫ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അബ്ദുസ്സലാം, അക്കാദമിക് ഫാക്കല്‍റ്റി ജാഫര്‍ സ്വാദിഖ്, അബ്ദു റഹ്മാന് സഖാഫി സംസാരിച്ചു.
അഞ്ച് ദിവസത്തെ സോഫ്റ്റ് സ്കില്‍ ക്യാമ്പും പത്ത് ദിവസത്തെ കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ക്യാമ്പുമാണ് വെക്കേഷനില്‍ സംഘടിപ്പിക്കുന്നത്. അഞ്ചാം ക്ലാസ്സ് മുതല്‍ +2 വരെയുള്ള കുട്ടികളാണ് വിവിധ ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന് നടന്നുകൊണ്ടരിക്കുകയാണ്. രജിസ്ട്രേഷനായി 8129250158 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ...
തിരുചര്യകൾ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം...
ആയുഷ് ചികിത്സകളോടൊപ്പമാണ് പുതിയ ഡിപാര്‍ട്മെന്റ് തുറക്കുന്നത്...
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ...
© Copyright 2024 Markaz Live, All Rights Reserved