സൈനികൻ മുഹമ്മദ് ഷൈജലിന്റെ വീട് കാന്തപുരം സന്ദർശിച്ചു

മലപ്പുറം: ലഡാക്കിലെ ശ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് മരണപ്പെട്ട മലയാളി സൈനികൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്റെ വീട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സന്ദർശിച്ചു. പെട്ടെന്നുണ്ടായ അപകടത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും അനുശോചനമറിയിക്കുകയും ചെയ്തു. 20 വർഷം നീണ്ട സൈനിക ജീവിതത്തിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയുണ്ടായ ഈ വിയോഗം ഏവരെയും ഏറെ ദുഃഖിപ്പിക്കുന്നതാണ്. മരണപ്പെട്ട സൈനികരുടെയെല്ലാം കുടുംബങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ രോഗമുക്തരാവട്ടെയെന്ന് പ്രാർഥിക്കുന്നു; കാന്തപുരം പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved