ജാമിഅ മദീനതുന്നൂർ 'എക്സലൻസിയ' സയൻസ് മീറ്റ് സമാപിച്ചു

പൂനൂർ:- ജാമിഅ മദീനത്തുന്നൂർ സയൻസ് അക്കാദമി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "എക്സലൻസിയ" സയൻസ് മീറ്റ് സമാപിച്ചു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന ദ്വിദിന ശിൽപശാല ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ: എ പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമഗ്ര വികസനത്തിനും ക്ഷേമത്തിനും ശാസ്ത്ര ബോധവും അറിവുമുള്ള വിദ്യാർത്ഥികൾ വളർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.ഡോർ ടു സയൻസ് , ടെക് ടോക്ക് ,മെഷിൻ ടു മെഷീൻ ലേണിംഗ് , സ്പിരിച്ചൽ മീറ്റ്, ലൈഫ് സ്റ്റൈൽ കോച്ചിംഗ് , സയന്റിഫിക് റിഫ്ലക്ഷൻസ് തുടങ്ങി വ്യത്യസ്ത പഠന വിനോദ പരിപാടികൾ നടന്നു. ശാസ്ത്ര ലോകവും നിരീക്ഷണ രീതിശാസ്ത്രവും ചർച്ച ചെയ്ത സെഷനുകൾക്ക് അലി അഹ്സനി എടക്കര, മുഹ്യിദ്ദീൻ സഖാഫി കാവനൂർ, മുഹ് യുദ്ദീൻ സഖാഫി തളീക്കര ,യാസീൻ കൂമണ്ണ, താജുദ്ദീൻ സഖാഫി, നാസർ സഖാഫി, സ്വഫ്വാൻ, സ്വാദിഖ് പുല്ലാളൂർ , മാസ്റ്റർ ശാഫി, എന്നിവർ നേതൃത്വം നൽകി. ശാസ്ത്ര ഗവേഷണ പഠനങ്ങൾക്ക് പ്രാധാന്യം നൽകി ജാമിഅ മദീനതുന്നൂർ നടത്തുന്ന സയൻസ് അക്കാദമികളിലെ വിദ്യാർത്ഥികളാണ് മീറ്റിൽ പങ്കെടുത്തത്.മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു.ജാമിഅ പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ ഭാഷണം നടത്തി. അബ്ദുസമദ് നൂറാനി തൂണേരി, ഹാരിസ് നൂറാനി കളരാന്തരി,ശമീർ നൂറാനി എടപ്പാൾ എന്നിവർ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved