ബി ജെ പി വക്താക്കളുടെ പ്രവാചനിന്ദ; മതേതര മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളി; കാന്തപുരം

കോഴിക്കോട് : ബി.ജെ.പിയുടെ ചില വക്താക്കൾ മുഹമ്മദ് നബി (സ) ക്കെതിരെ നടത്തിയ മതനിന്ദ പ്രസ്താവന അപലപനീയവും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ആക്ഷേപകരമായ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പാർട്ടി നടപടിക്കുപുറമെ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുകയും അത്തരം പ്രവണതകൾ ശക്തമായി തടയുകയും വേണം. എന്നാലേ, സാമുദായിക ധ്രുവീകരണവും മാനുഷിക മൂല്യങ്ങളുടെ നിരാകരണവും സൃഷ്ടിക്കുന്ന ഹീനമായ ശ്രമങ്ങളെ തടയാനാകൂ എന്നും അദ്ദേഹം പറഞ്ഞു . വിവരസാങ്കേതികവിദ്യയുടെ ആഗോള പരിസരത്താണ് നാം ജീവിക്കുന്നത്, ലോകമെങ്ങുമുള്ള ജനങ്ങൾക്കിടയിൽ നിമിഷങ്ങൾക്കുള്ളിൽ വിവരങ്ങളും വികാരങ്ങളും രൂപാന്തരപ്പെടുത്തുന്നു. ആക്ഷേപകരമായ രചനകളും പ്രസ്താവനകളും പ്രകടനങ്ങളും രാജ്യത്തെയും അതിന്റെ കെട്ടുറപ്പിനെയും സഹവർത്തിത്വത്തെയും നമ്മുടെ മഹത്തായ നേതാക്കൾ ഈ രാജ്യത്തിന് അടിത്തറയിട്ടതും പൗരന്മാരെന്ന നിലയിൽ പതിറ്റാണ്ടുകളായി നാം മുറുകെപ്പിടിച്ചതുമായ മതേതര മൂല്യങ്ങളെ നശിപ്പിക്കുന്നു. സാമുദായിക പ്രശ്നങ്ങൾ ബോധപൂർവം പ്രകോപിപ്പിക്കുന്ന വ്യക്തികളെ തടയിടാനും ഭാവിയിൽ അത്തരം പ്രവണതകൾ തടയാനും ജാതി മത ഭേദമന്യേ ജനങ്ങൾ മുന്നോട്ട് വരണം. കാന്തപുരം പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved