ഉമ്മയോടൊപ്പം; മർകസ് പൂർവ്വ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ
ആനന്ദക്കണ്ണീർ കണ്ട സംഗമം
...
Markaz Live News
September 10, 2022
Updated
കാരന്തൂർ: മർകസ് ഓർഫനേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഉമ്മയോടൊപ്പം പ്രോഗ്രാമിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥി പങ്കുവെച്ച കുറിച്ച് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. പോസ്റ്റ് ഏറെ വൈകാരികവും ഹൃദയസ്പർശിയുമാണെന്നാണ് കമന്റുകൾ. സിറാജ് കോട്ടക്കുന്ന് എഴുതിയ കുറിപ്പ് വായിക്കാം.
ആനന്ത കണ്ണീർ കണ്ട സംഗമം...
ഞങ്ങൾ മർകസ് തുർക്കിയ യതീം ഖാന (റൈഹാൻ വാലി) പൂർവ വിദ്യാർഥികൾ സ്വന്തം ഉമ്മയെയും കൂട്ടി മർകസിൽ ഒത്തുകൂടുന്ന ഉമ്മയോടൊപ്പം പരിപാടി ഇന്നലെ നടന്നു. ഞാൻ എത്തും നേരം ഹകീം അസ്ഹരി ഉസ്താദ് ആമുഖ പ്രഭാഷണം നടത്തുകയാണ്. മർകസ് യതീം ഖാനയിൽ തുടങ്ങി ഇന്ന് എത്തി നിൽക്കുന്ന ഇടം വരെ ഹൃസ്വമായി വിവരിച്ചു. പിന്നാലെ സി ഉസ്താദും മാർസൂക് സഖാഫിയും. ഞങ്ങളുടെ മർകസിലെ ഇന്നലക്കളെ ഓർമപ്പെടുത്തി പല സമയങ്ങളിലും കണ്ണ് തുടക്കുന്ന സദസ്സിനെ കാണാമായിരുന്നു. ഞങ്ങളുടെ സീനിയർ ആയിരുന്ന Dr. മുജീബും സമദ് യൂണിവേഴ്സിറ്റിയും Dr. അബ്ദുസ്സലാം തുടങ്ങി അവരെ മർകസ് പകപ്പെടുത്തിയ അനുഭവം പറയുമ്പോ കൂടെ വന്ന ഉമ്മമാരും ഭാര്യ മക്കളും അനന്തകണ്ണീർ പൊഴിക്കുന്നത് കാണാനായി. കൂടെ പഠിച്ച കൂട്ടുകാരോട് കുശലം പറഞ്ഞു. സന്തോഷ സങ്കടങ്ങൾ പരസ്പരം കൈമാറി. ആയിരത്തിലേറെ ഉമ്മമാരാണ് ഒത്തു കൂടിയത്. ഞങ്ങളോടൊപ്പം അവരും ഓർത്തെടുത്തിട്ടുണ്ടാവും. 20നും 40നും ഇടയിലെ പ്രായത്തിൽ വിധവ ആകാൻ വിധിക്കപ്പെട്ട പാവങ്ങൾ മക്കളെ പോറ്റാൻ മാർഗമില്ലാതെ കൂലി പണിക്ക് പോയും വീട് പണി ചെയ്തും നാള് നീക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് അവർക്ക് മർകസിനെ കുറിച്ചറിയുന്നത്. മക്കൾ അല്ലലില്ലാതെ പഠിച്ചു വളരട്ടെ എന്ന് കരുതി തന്റെ ഒന്നും രണ്ടും മൂന്നും മക്കളെ ഉസ്താദിന് ഏല്പിച്ച ആ കാലം അവർ ഇന്നലെ പോലെ ഓർത്തുകാണും. ഇന്ന് അവരുടെ മക്കൾ പലരും വലിയ മേഖലയിൽ സേവനം ചെയ്യുന്നു. ഡോക്ടർസ് എഞ്ചിനീയർസ്, ബിസിനസ്കാർ അങ്ങിനെ തുടങ്ങി എല്ലാ മേഖലയിലും മർകസ് യതീം ഖാന മക്കൾ എത്തി. പണം ഒപ്പിച്ചു ബസ് കയറി വന്നവർ ഇന്നലെ മക്കളുടെ വലിയ കാറുകളിൽ വന്നു ആ പഴയ മർകസ് പരതി കാണും. ആകെ മാറിയിരിക്കുന്നു. ഓർഫനേജിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾക്ക് കിട്ടിയ വസ്ത്രം, ഭക്ഷണം ഏറ്റവും മുന്തിയതായിരുന്നു എന്ന് ഇന്ന് ഞങ്ങൾകൾക്ക് നല്ല ബോധ്യമുണ്ട്. നോമ്പിന്റെ ലീവിന് നാട്ടിൽ പോവുമ്പോൾ ഒരു മാസത്തെ ചിലവിനുള്ള പണവും വസ്ത്രവും ഈതപഴവും ചെരിപ്പും അത്തറും അടക്കം തന്നാണ് അയക്കാർ. ഉസ്താദ് സദസ്സിലേക്ക് വരുന്നു. കുഞ്ഞു മക്കളുടെ കലപില ശബ്ദം അടക്കം നിലച്ചു. കർട്ടനു പിന്നിലെ കണ്ണുകൾ സ്ക്രീനിലേക്ക്. ഉമ്മാ Ap ഉസ്താദ്.. എന്ന ശബ്ദം കേൾക്കാം.. അതെ തന്റെ ഉപ്പയെ പോറ്റിയ... വളർത്തിയ... പഠിപ്പിച്ച..ഉപ്പ പറഞ്ഞു തന്ന ആ ഉസ്താദ്.. സദസ്സ് കണ്ട ഉസ്താദിന്റെ കണ്ണുകളിലെ തിളക്കവും കാണാം. അവസാനം ഉസ്താദ് മൈകിനരികിലേക്ക് വരുമ്പോൾ ദുആ ചെയ്യാനുള്ള മൈക്ക് പോയിന്റിലെ അനൗൺസ് കേട്ട് ഉസ്താദും സദസ്സും ഒന്നാകെ കരഞ്ഞ നിമിഷം. നസീഹത്.. ദുആ എല്ലാം കഴിഞ്ഞു.. സംഗമം പിരിഞ്ഞിട്ടും പോകാൻ മനസ്സില്ലാതെ.. പഠിപ്പിച്ച ഉസ്താദുമാരോട് നോക്കിയ വാർഡൻമാരോട് സലാം പറയുമ്പോ.. ഇനിയെന്ന് കൂടും എന്ന ചോദ്യം ബാക്കി.. ഇന്ന് എന്റെ മർകസ് 20 ലേറെ സംസ്ഥാനത്തു ഉടുതുണിക്ക് മറുതുണിയില്ലാതെ ചേരിയിൽ താമസിക്കുന്ന ആയിരങ്ങൾക്ക് തണലായി താങ്ങായി മുന്നോട്ട് പോവുന്നു.. നാഥാ.. ശൈഖുന ഉസ്താദിന് നീ ദീർഘായുസ് ആഫിയത്തും നൽകണേ അല്ലാഹ്.