'തിരുനബി(സ്വ): പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന പ്രമേയത്തിൽ വിവിധ പദ്ധതികളും പരിപാടികളും ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനോടനുബന്ധിച്ച് നടക്കും....
Markaz Live News
September 24, 2022
Updated
കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ മർകസ് സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിൻ 'അൽമഹബ്ബ' പ്രഖ്യാപിച്ചു. സെപ്തംബർ 27 ന് കേന്ദ്രക്യാമ്പസിൽ നടക്കുന്ന വിളംബര സംഗമത്തോടെ ആരംഭിക്കുന്ന ക്യാമ്പയിനിൽ മർകസുമായി അക്കാദമിക് സഹകരണമുള്ള വിവിധ വിദേശ യൂണിവേഴ്സിറ്റികളും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഭാഗമാകും. 'തിരുനബി(സ്വ): പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന പ്രമേയത്തിൽ വിവിധ പദ്ധതികളും പരിപാടികളും ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനോടനുബന്ധിച്ച് നടക്കും. യു കെ, യു എ ഇ, മലേഷ്യ, ഈജിപ്ത്, ഫിജി, സൗദി അറേബ്യ, തുർക്കി, ബഹ്റൈൻ, ഓസ്ട്രേലിയ, കുവൈത്ത്, സിംഗപ്പൂർ, ടുണീഷ്യ, ഒമാൻ, ജോർദാൻ, ന്യൂസിലാന്റ്, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ മർകസ് പൂർവ്വവിദ്യാർഥി സംഘടനകൾ അൽ മഹബ്ബ ക്യാമ്പയിന് നേതൃത്വം നൽകും.
മീലാദ് വിളംബരം, അൽ മൗലിദുൽ അക്ബർ, അക്കാദമിക് സെമിനാർ, സ്നേഹ സംഗമം, ഇശൽ സന്ധ്യ, മീലാദ് ഫെസ്റ്റ്, ഓൺലൈൻ ക്വിസ്, കാലിഗ്രഫി മത്സരം, ഹ്രസ്വ പ്രഭാഷണങ്ങൾ, ഫ്ളാഷ്മോബ്, കുട്ടികളുടെ നബി, ജൽസത്തുൽ മാദിഹീൻ തുടങ്ങിയ സംഗമങ്ങളും കലാപരിപാടികളും മീലാദാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. പതിനായിരക്കണക്കിന് സ്നേഹജനങ്ങൾ സംഗമിക്കുന്ന അൽമൗലിദുൽ അക്ബർ ഒക്ടോബർ 3 ന് സുബ്ഹ് നിസ്കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.
ക്യാമ്പയിനിന്റെ നടത്തിപ്പിനായി സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് അബ്ദുസ്സ്വബൂർ ബാഹസൻ ആവേലം, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സിപി ഉബൈദുള്ള സഖാഫി എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ (ചെയർമാൻ), യൂസുഫ് ഹൈദർ ഹാജി പന്നൂർ (ജനറൽ കൺവീനർ), സിപി സിറാജുദ്ദീൻ സഖാഫി(വർക്കിങ് കൺവീനർ), വിപിഎം ഫൈസി വില്യാപ്പള്ളി, വിഎം റശീദ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബൂബക്കർ സഖാഫി പന്നൂർ, അക്ബർ ബാദുഷ സഖാഫി (വൈസ് ചെയർമാൻമാർ), ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി, അഡ്വ. മുഹമ്മദ് ശരീഫ്, കെകെ ശമീം ലക്ഷദ്വീപ്, ലത്വീഫ് സഖാഫി പെരുമുഖം, എ കെ മൂസ ഹാജി, (കൺവീനർമാർ), കെകെ അബൂബക്കർ ഹാജി കിഴക്കോത്ത്, മുഹ്യിദ്ദീൻ കോയ സഖാഫി മലയമ്മ, വിപിഎം സഖാഫി വില്യാപ്പള്ളി (കൺവീനർമാർ) മർസൂഖ് സഅദി കാമിൽ സഖാഫി, കെ മഹ്മൂദ്, സികെ മുഹമ്മദ്, സഹ്ൽ സഖാഫി കട്ടിപ്പാറ (കോർഡിനേറ്റർമാർ)