അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി മര്‍കസ് നോളജ് സിറ്റിയില്‍
നാല്പത് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം സര്‍വ്വകലാശാലകളെ പ്രതിനിധീകരിച്ച് ഇരുനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ...
നാല്പത് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം സര്‍വ്വകലാശാലകളെ പ്രതിനിധീകരിച്ച് ഇരുനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ...
കോഴിക്കോട്: അന്താരാഷ്ട്ര സര്‍വകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് മര്‍കസ് നോളജ് സിറ്റി വേദിയാകുന്നു. കെയ്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗും, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅ മര്‍കസും സംയുക്തമായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
ഒക്ടോബര്‍ 17 മുതല്‍ 19 വരെ കോഴിക്കോട് മര്‍കസ് നോളജ് സിറ്റി കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ നാല്പത് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം സര്‍വ്വകലാശാലകളെ പ്രതിനിധീകരിച്ച് ഇരുനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളില്‍, എട്ടു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ സര്‍വകലാശാലകളുടെ മേധാവികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അക്കാദമിക് ചര്‍ച്ചകള്‍ക്ക് പുറമെ, കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന കണ്ടുപിടുത്തങ്ങള്‍, ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍, പ്രൊജക്ടുകള്‍, പദ്ധതികള്‍ തുടങ്ങിയവയുടെ വിപുലമായ എക്സിബിഷനും ഉണ്ടാകും.
കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തിലും പ്രാദേശിക തലത്തിലും നിര്‍ണായക വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക വന്‍കരകളില്‍ നിന്നുള്ള 200 ലധികം സര്‍വ്വകലാശാലകള്‍ക്ക് അംഗത്വമുള്ള പ്രബലമായ അക്കാദമിക് കൂട്ടായ്മ എന്ന നിലയില്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗിന്റെ നിലപാടുകളെ അന്താരാഷ്ട്ര നയ രൂപീകരണ വേദികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അറബ് ഇസ്ലാമിക് രാജ്യങ്ങള്‍ക്ക് പുറത്ത് യൂണിവേഴ്സിറ്റി ലീഗിന്റെ ഇത്തരമൊരു സമ്മിറ്റ് നടക്കുന്നത് ഇതാദ്യമായാണ്.. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സുപ്രധാന നിലപാടുകള്‍ പ്രഖ്യാപിക്കുന്ന മലബാര്‍ ക്ലൈമറ്റ് ആക്ഷന്‍ ഡിക്ലറേഷനും സമ്മിറ്റ് പുറത്തിറക്കും. ഈ പ്രഖ്യാപനം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആഗോള സമൂഹം സ്വീകരിക്കേണ്ട നടപടികള്‍ക്കുള്ള മാര്‍ഗ്ഗ രേഖയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍, സര്‍വകലാശാല മേധാവികള്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, സന്നദ്ധ സംഘടനാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഇത്തരമൊരു വിപുലമായ സംഗമത്തിന് കേരളം ഇതാദ്യമായാണ് വേദിയാകുന്നത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്ക് അന്തരാഷ്ട്ര സര്‍വകലാശാലകളുമായുള്ള അക്കാദമിക് ധാരണാ പത്രങ്ങള്‍ രൂപീകരിക്കുന്നതിനും മര്‍കസ് നോളജ് സിറ്റി വേദിയാകുന്നതാണ്. വര്‍ക്ക് ഷോപ്പുകള്‍, വിവിധ പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികള്‍, കലാ പരിപാടികള്‍ തുടങ്ങിയവയും ഉച്ചകോടിക്ക് മുന്നോടിയായി നടക്കും