മര്കസ് വിദ്യാര്ഥികള് ഉപരിപഠനത്തിനായി അല് അസ്ഹറിലേക്ക്
മര്കസിൽ നിന്നും ഉപരിപഠനാര്ത്ഥം അല് അസ്ഹറിലേക്ക് പോകുന്ന 9-ാമത് സംഘമാണിത്. ...

മര്കസിൽ നിന്നും ഉപരിപഠനാര്ത്ഥം അല് അസ്ഹറിലേക്ക് പോകുന്ന 9-ാമത് സംഘമാണിത്. ...
കോഴിക്കോട്: ജാമിഅ മര്കസിന് കീഴിലുള്ള വിവിധ കോളേജുകളില് പഠനം പൂര്ത്തീകരിച്ച സഖാഫികള് ഉപരിപഠനത്തിനായി ഈജിപ്തിലെ അല് അസ്ഹര് യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചു. മര്കസിൽ നിന്നും ഉപരിപഠനാര്ത്ഥം അല് അസ്ഹറിലേക്ക് പോകുന്ന 9-ാമത് സംഘമാണിത്. വാര്ഷിക പരീക്ഷയില് നേടിയ ഉന്നതവിജയമാണ് രണ്ട് വര്ഷത്തെ ഈജിപ്ഷ്യൻ ഉപരിപഠനത്തിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയത്. 2005ൽ ജാമിഅ അല് അസ്ഹറുമായി അക്കാദമിക് സഹകരണം നിലവിൽ വന്നതിന് ശേഷം മര്കസില് നിന്നും ഒട്ടേറെ വിദ്യാര്ത്ഥികള് ഈജിപ്തിൽ തുടർപഠനം നടത്തിയിട്ടുണ്ട്.
ഹാരിസ് സഖാഫി കളരാന്തിരി, ഉക്കാശ സഖാഫി ഒളമതില്, നുഅ്മാന് സഖാഫി താനാളൂര് (കുല്ലിയ്യ ഉസൂലുദ്ദീന് തഫ്സീര്), ആശിഖ് സഖാഫി തോട്ടേക്കാട്, മുസമ്മില് സഖാഫി തിരൂരങ്ങാടി(കുല്ലിയ്യ ഉസൂലുദ്ദീന് ഹദീസ്), ഇബ്രാഹീം ബാദുഷ സഖാഫി കോതമംഗലം (കുല്ലിയ്യ ശരീഅ വല് ഖാനൂന്) എന്നീ വിദ്യാർഥികളാണ് ഈ വർഷത്തെ സംഘത്തിലുള്ളത്. ചാന്സിലര് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര്, റെക്ടർ ഡോ.മുഹമ്മദ് അബ്ദുൽഹകീം അസ്ഹരി വിദ്യാർഥികൾക്ക് മംഗളം നേര്ന്നു. മര്കസില് നടന്ന യാത്രയയപ്പ് ചടങ്ങിൽ ഡയറക്ടര് ജനറല് സി.മുഹമ്മദ് ഫൈസി ആധ്യക്ഷം വഹിച്ചു. വൈസ് ചാന്സിലര് ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട്, വി.പി.എം ഫൈസി വില്യാപള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, പറവൂര് കുഞ്ഞി മുഹമ്മദ് സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved