മര്‍കസ് അല്‍ ഫഹീം ദേശീയ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം ഒക്ടോബറില്‍
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികൾ മത്സരത്തിന്റെ ഭാഗമാകും. ...
അൽ ഫഹീം നാഷണൽ ഹോളി ഖുർആൻ മത്സരത്തിന്റെ ലോഗോ പ്രകാശനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ നിർവഹിക്കുന്നു.
Markaz Live News
September 29, 2022
Updated
കോഴിക്കോട്: ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 15-ാമത് അല്‍ ഫഹീം ദേശീയ ഹോളിഖുര്‍ആന്‍ അവാര്‍ഡ് മത്സരം ഒക്ടോബര്‍ അവസാന വാരം നടക്കും. ഖുര്‍ആന്‍ മനഃപാഠത്തിലും പാരായണത്തിലുമായി രണ്ട് ഘട്ടങ്ങളായി നടത്തുന്ന മത്സരത്തിന്റെ ലോഗോ പ്രകാശനം മർകസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ നിര്‍വ്വഹിച്ചു.
പ്രാഥമിക മത്സരങ്ങൾക്ക് ശേഷം സെമിഫൈനില്‍ റൗണ്ടില്‍ ആദ്യ പത്തു സ്ഥാനങ്ങൾ നേടുന്നവർക്കാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കാൻ അവസരമുണ്ടാവുക. വിജയികള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് ലഭിക്കും. സ്ക്രീനിംഗ് ടെസ്റ്റ് വഴിയായിരിക്കും മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികൾ മത്സരത്തിന്റെ ഭാഗമാകും.
ലോഗോ പ്രകാശന ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദിന് അഹ്ദല്‍ മുത്തനൂര്‍, വി പി എം ഫൈസി വില്യാപള്ളി, ഹാഫിള് അബൂബക്കര്‍ സഖാഫി, ഹാഫിള് അബ്ദുന്നാസിര്‍ സഖാഫി, ഹാഫിള് അബ്ദുസ്സമദ് സഖാഫി, ഇസ്സുദ്ദീന്‍ സഖാഫി, ഹാഫിള് സയ്യിദ് റാശിദ് സഖാഫി സംബന്ധിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://alfaheem.markaz.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129792676, 8086167530 നമ്പറുകളിൽ ബന്ധപ്പെടാം.