അഹ്ദലിയ്യ ആത്മീയ സംഗമം നാളെ മർകസിൽ
പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും....

പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും....
കോഴിക്കോട്: മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ദിക്ർ ദുആ മജ്ലിസും കുണ്ടൂർ ഉസ്താദ് അനുസ്മരണവും നാളെ (ഒക്ടോബർ ഒന്ന് ശനി) മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച നബിസ്നഹ പ്രഭാഷണവും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. ലുക്മാനുൽ ഹകീം സഖാഫി പുല്ലാര നബിസ്നേഹപ്രഭാഷണം നടത്തും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, എ പി മുഹമ്മദ് മുസ്ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ ആത്മീയ സംഗമത്തിന് നേതൃത്വം നൽകും.
മർകസ് ശരീഅ കോളേജ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന ചടങ്ങ് മർകസ് ഔദ്യോഗിക യൂട്യൂബ് ചാനൽവഴി തത്സമയം സംപ്രേക്ഷണം ചെയ്യും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved