തിരുനബി വിളംബരം ചെയ്ത മൂല്യങ്ങളുടെ വക്താക്കളാവണം; കാന്തപുരം
അടുത്തിടെ മരണപ്പെട്ട മര്‍കസ് പ്രവര്‍ത്തകരെയും സഹകാരികളെയും സംഗമത്തിൽ അനുസ്മരിച്ചു....
മർകസിൽ നടന്ന അഹ്ദലിയ്യ സംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
അടുത്തിടെ മരണപ്പെട്ട മര്‍കസ് പ്രവര്‍ത്തകരെയും സഹകാരികളെയും സംഗമത്തിൽ അനുസ്മരിച്ചു....
മർകസിൽ നടന്ന അഹ്ദലിയ്യ സംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
കോഴിക്കോട് : പ്രവാചകൻ മുഹമ്മദ് നബി വിളംബരം ചെയ്ത മൂല്യങ്ങളുടെ വക്താക്കളാവാനാണ് വിശ്വാസികൾ മത്സരിക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മര്‍കസില്‍ നടന്ന അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകനെ തെറ്റായ രൂപത്തിൽ ചിത്രീകരിക്കാനും നബി സന്ദേശങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ചിലർ ശ്രമിക്കുന്ന കാലത്ത് ശരിയായ നബി മാതൃകകൾ ഉൾക്കൊള്ളുന്നതിലും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലും ജനങ്ങൾ ശ്രദ്ധനൽകണമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കെകെ അഹ്മദ് കുട്ടി മുസ്ലിയാർ ആധ്യക്ഷം വഹിച്ചു. ലുഖ്മാനുൽ ഹകീം സഖാഫി നബിസ്നേഹ പ്രഭാഷണം നടത്തി. അടുത്തിടെ മരണപ്പെട്ട മര്‍കസ് പ്രവര്‍ത്തകരെയും സഹകാരികളെയും സംഗമത്തിൽ അനുസ്മരിച്ചു.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, കെകെ മുഹമ്മദ് മുസ്ലിയാർ, കെഎം ബഷീര്‍ സഖാഫി, ഉമറലി സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു. 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ഥികളും പൊതുജനങ്ങളും സംഗമത്തില്‍ പങ്കെടുത്തു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved