സംഗമത്തിൽ പങ്കെടുക്കാൻ കേരളത്തിലെയും കർണാടകയിലെയും വിവിധയിടങ്ങളിൽനിന്ന് സ്നേഹജനങ്ങൾ ഇന്നലെ രാത്രിതന്നെ എത്തിച്ചേർന്നിരുന്നു....
നബിദിനാഘോഷങ്ങളുടെ ഭാഗമായി മർകസിൽ നടന്ന അൽമൗലിദുൽ അക്ബർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Markaz Live News
October 03, 2022
Updated
കോഴിക്കോട്: മർകസിലെ നബിദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷംതോറും സംഘടിപ്പിക്കുന്ന അൽ മൗലിദുൽ അക്ബർ പ്രകീർത്തന സമ്മേളനത്തിൽ പതിനായിരങ്ങൾ സംഗമിച്ചു. പ്രഭാത നിസ്കാരാനന്തരം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ച സംഗമത്തിൽ പങ്കെടുക്കാൻ കേരളത്തിലെയും കർണാടകയിലെയും വിവിധയിടങ്ങളിൽനിന്ന് സ്നേഹജനങ്ങൾ ഇന്നലെ രാത്രിതന്നെ എത്തിച്ചേർന്നിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബി സ്വീകരിച്ച നിലപാടുകളും മാതൃകകളും സമൂഹത്തിൽ പ്രചരിപ്പിക്കാനും അതുൾക്കൊണ്ട് ജീവിക്കാനും വിശ്വാസികൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. തിരുനബി ചരിത്രങ്ങൾ യഥാർത്ഥ ഉറവിടങ്ങളിൽ നിന്ന് പഠിക്കാൻ എല്ലാവരും ഉത്സാഹിക്കണമെന്നും കാന്തപുരം പറഞ്ഞു.
പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സദസ്സിന് നേതൃത്വം നൽകി. എപി മുഹമ്മദ് മുസ്ലിയാർ സ്നേഹപ്രഭാഷണം നടത്തി. വിവിധ പ്രകീർത്തന സംഘങ്ങൾ മൗലിദ്, ബുർദ, മദ്ഹുകൾ പാരായണം ചെയ്തു. രണ്ടുവർഷത്തെ കോവിഡ് ഇടവേളകൾക്ക് ശേഷം അൽ മൗലിദുൽ അക്ബറിൽ പൊതുജനങ്ങൾക്ക് സംബന്ധിക്കാൻ അവസരം ലഭിക്കുന്നത് ഇപ്പോഴാണ്. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപള്ളി, സയ്യിദ് കെഎസ്കെ തങ്ങൾ ഹൈദറൂസി താനൂർ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹസ്റത്ത് മുഖ്താർ ബാഖവി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, പിസി അബ്ദുല്ല മുസ്ലിയാർ, ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദ് ജമലുല്ലൈലി, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവൻതുരുത്തി, സയ്യിദ് സൈൻ ബാഫഖി കൊയിലാണ്ടി, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, അബ്ദുൽ മജീദ് അരിയല്ലൂർ സംബന്ധിച്ചു.