വിവിധ യൂണിവേഴ്സിറ്റി മേധാവികൾ ക്ലൈമറ്റ് ആക്ഷൻ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. ...
കാലാവസ്ഥാ ഉച്ചകോടിയോടനുബന്ധിച്ച് വനവത്കരണ പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മർകസ് നോളജ് സിറ്റിയിൽ ഊദ് മരങ്ങൾ നടുന്നു
Markaz Live News
October 20, 2022
Updated
കോഴിക്കോട്: മൂന്നു ദിവസമായി മർകസ് നോളേജ് സിറ്റിയിൽ നടന്നുവരുന്ന അന്താരാഷ്ട്ര സർവകല ശാല മേധാവികളുടെ കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. ഉച്ചകോടിയിൽ നടന്ന ചർച്ചകളും പ്രബന്ധങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ മലൈബാർ ക്ലൈമറ്റ് ആക്ഷൻ പ്രഖ്യാപനത്തോടെയാണ് പരിപാടികൾക്ക് സമാപനമായത്. ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ജനറൽ സെക്രട്ടറി ഡോ. ഉസാമ അൽ അബ്ദ്, ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകിം അൽ അസ്ഹരി എന്നിവർ സംയുക്തമായാണ് മലൈബാർ ക്ലൈമറ്റ് ആക്ഷൻ പ്രഖ്യാപനം നടത്തിയത്.
''പരിസ്ഥിതിയെയും അതിലെ വൈവിധ്യങ്ങളേയും പരിരക്ഷിക്കൽ മാനവികവും ധാർമികവുമായ ബാധ്യതയാണ്. ഒരു ജൈവ സമൂഹം എന്ന നിലയിൽ മാനവരാശി നേരിടുന്ന പ്രധാന വെല്ലു വിളിയാണ് അനിയന്ത്രിത കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രയാസങ്ങളെ മറികടക്കുന്നതിന് അന്തർ ദേശീയ സഹകരണം അനിവാര്യമാണ്. ഭരണ കൂടങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് നിന്ന് പദ്ധതികൾ ആവിഷ്കരിക്കണം. ഓരോ ഭൂ പ്രദേശത്തിന്റെയും വ്യതിരക്തതകൾക്കനുസ്കൃതമായി പ്രാദേശികമായി നിയമ നിർമാണങ്ങൾ നടത്തി പ്രകൃതിയുടെ സന്തുലിതത്വവും വിഭവങ്ങളും പരിരക്ഷിക്കേണ്ടതുണ്ട്. സർവകലാശാലകൾ പ്രകൃതി പഠനം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം. കാലാവസ്ഥ വ്യതിയാനത്തെ അതിജയിക്കുന്നതിനാവശ്യമായ ഗവേഷണങ്ങൾക്ക് സർവകലാ ശാലകൾ മാനുഷികവും സാമ്പത്തികവുമായ കൂടുതൽ വിഭവങ്ങൾ നീക്കി വെക്കേണ്ടതുണ്ട്. തദ്വിഷയകരമായി നൂതന സാങ്കേതിക വിദ്യകൾ വികസിപിക്കപ്പെടണം. വിദ്യാർത്ഥികളെയും യുവജനങ്ങളെയും പരിസ്ഥിതി പ്രതിബദ്ധതയുള്ളവരും, അതിന്റെ പരിരക്ഷ ഉത്തരവാദിത്യപരമായി ഏറ്റെടുക്കുന്നവരുമായി രൂപപ്പെടുത്തേണ്ടതുണ്ട്. പരിസ്ഥിതി സന്തുലിതവും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനാവശ്യവുമായ സംയുക്ത ഗവേഷണ പദ്ധതികൾക്ക് യൂണിവേഴ്സിറ്റി ലീഗും മർകസും മുൻ കയ്യെടുക്കുന്നതാണ്'' മലൈബാർ ക്ലൈമറ്റ് ആക്ഷൻ പ്രഖ്യാപനം വ്യക്തമാക്കി.
വിവിധ യൂണിവേഴ്സിറ്റി മേധാവികൾ ക്ലൈമറ്റ് ആക്ഷൻ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിലായി അറുപത്തി മൂന്ന് പ്രബന്ധങ്ങൾ അവതരിക്കപ്പെട്ടു. ഉച്ചകോടിയോടുള്ള ഐക്യദാർഢ്യമായി ജാമിഅ മർകസ് പ്രഖ്യാപിച്ച വനവൽക്കരണ പദ്ധതിയുടെ ഭാഗമായി, സമ്മിറ്റിലെ പ്രതിനിധികൾ പ്രതീകാത്മകമായി നോളജ് സിറ്റിയിൽ നൂറ് ഊദ് മരങ്ങൾ നട്ടു. വനവൽക്കരണം, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറ് ഏക്കർ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതാണ്. കാലാവസ്ഥാ ഉച്ച കോടിയുടെ തുടർച്ചയായി പത്ത് ലക്ഷം മരങ്ങൾ നടൽ പദ്ധതി ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗിനു കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ഉസാമ അൽ അബ്ദ് അറിയിച്ചു.
മലൈബാർ ക്ലൈമറ്റ് ആക്ഷൻ പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗ് ജനറൽ സെക്രട്ടറി ഡോ. ഉസാമ അൽ അബ്ദ്. ജാമിയ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകിം അസ്ഹരി, ഈജിപ്ത് അൽ അസ്ഹർ യൂണിവേഴ്സിറ്റി ഡീൻ പ്രൊഫ. ഡോ. നബിൽ മുഹമ്മദ് അൽ സമലുത്തി എന്നിവർ സമീപം