ജാമിഅ മദീനതുന്നൂർ എക്സ്പീരിയ സയൻസ് ഫീറ്റ് സമാപിച്ചു
ഇൻസ്പെയർ സയൻസ്, എക്സ്പീരിയ എക്സിബിഷൻ, ഹേർട്ടു ടു ഹെർട്ട് ഡയലോഗ്, മെഗാ ക്വിസ് തുടങ്ങിയവ നടന്നു....

ഇൻസ്പെയർ സയൻസ്, എക്സ്പീരിയ എക്സിബിഷൻ, ഹേർട്ടു ടു ഹെർട്ട് ഡയലോഗ്, മെഗാ ക്വിസ് തുടങ്ങിയവ നടന്നു....
പൂന്നൂർ: ജാമിഅ മദീനതുന്നൂർ സസ്റ്റാന്റീവോ മീലാദ് കാമ്പയിൻ ഭാഗമായി ഫൗണ്ടേഷൻ ഇൻ പ്യുർ സയൻസ് വിദ്യാർത്ഥികൾക്കായി സംഘടിപിച്ച ” എക്സ്പീരിയ ” സയൻസ് ഫീറ്റ് സമാപിച്ചു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന പരിപാടി ജാമിഅ മദീനതുന്നൂർ എച്ച് .ഒ.ഡി. മുഹ്യുദീൻ സഖാഫി തളീക്കര ഉദ്ഘാടനം ചെയ്തു.ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി അധ്യക്ഷത വഹിച്ചു.
ഉന്നത ശാസ്ത്ര ഗവേഷണ രംഗത്തേക്ക് വിദ്യാർത്ഥികൾക്കുള്ള പ്രചോദകമായി ഇൻസ്പെയർ സയൻസ്, എക്സ്പീരിയ എക്സിബിഷൻ, ഹേർട്ടു ടു ഹെർട്ട് ഡയലോഗ്, മെഗാ ക്വിസ് തുടങ്ങിയവ നടന്നു. ശാസ്ത്ര പഠനത്തിന് പ്രാധാന്യം നൽകി ജാമിഅ മദീനതുന്നൂർ നടത്തുന്ന ഹസനിയ്യ ഐക്കരപ്പടി, മർകസ് മമ്പീതി എന്നീ സയൻസ് കാമ്പസുകളിലെ ഫൗണ്ടേഷൻ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
സയ്യിദ് ത്വാഹാ അൽബുഖാരി നൂറാനി, സുഹൈർ നൂറാനി,ജഅഫർ നൂറാനി, ശിഹാബ് നൂറാനി,ശമീർ നൂറാനി എടപ്പാൾ, സമദ് നൂറാനി നാദാപുരം അവാർഡ് ചടങ്ങിന് നേതൃത്വം നൽകി. സസ്റ്റാന്റീവോ ചെയർമാൻ സയ്യിദ് ശുഹൈബ് സമാൻ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ബുശൈർ യാക്കോബ് നന്ദിയും പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved