യൂനാനി എം ഡി എൻട്രൻസ്; കേരളത്തിൽ ഒന്നാം റാങ്ക് നേടി മർകസ് വിദ്യാർത്ഥി
മർകസ് യൂനാനി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയാണ് മുർഷിദ്....

ഡോ. മുഹമ്മദ് മുർഷിദ് വി എൻ
മർകസ് യൂനാനി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയാണ് മുർഷിദ്....
ഡോ. മുഹമ്മദ് മുർഷിദ് വി എൻ
കോഴിക്കോട്: ഓൾ ഇന്ത്യ ആയുഷ് പി ജി എൻട്രൻസ് ടെസ്റ്റ് ( AIAPGET) ൽ കേരളത്തിൽ ഒന്നാം റാങ്ക് മർകസ് യൂനാനി മെഡിക്കൽ കോളേജ് വിദ്യാർത്ഥിക്ക്. കണ്ണൂർ പുതിയതെരു സ്വദേശി ഡോ. മുഹമ്മദ് മുർഷിദ് വി എൻ ആണ് സംസ്ഥാനത്ത് ഒന്നാമനായത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ 56 ആം റാങ്കും ഒ ബി സി കാറ്റഗറിയില്‍ 26 ആം റാങ്കും മുർഷിദ് നേടി. ആദ്യ ശ്രമത്തിൽ തന്നെ ഈ നേട്ടം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്. മർകസ് നോളജ് സിറ്റിയിലുള്ള കേരളത്തിലെ ആദ്യ യൂനാനി മെഡിക്കൽ കോളേജായ മർകസ് യൂനാനി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയാണ് മുർഷിദ്.
കേരളത്തിലെ കോളേജിൽ പഠിച്ച് ഓൾ ഇന്ത്യ ആയുഷ് പി ജി എൻട്രൻസ് ടെസ്റ്റിൽ ഒരാൾ കേരളത്തിൽ ഒന്നാമനാകുന്നത് ഇത് ആദ്യമായാണ്. ഡോക്ടറായി പുറത്തിറങ്ങി പരിശീലനം പൂർത്തിയാക്കിയ ശേഷം കണ്ണൂര്‍ കാല്‍ടെക്സിലും കക്കാടും തുടങ്ങിയ ക്ലിനിക്കുകളിൽ സേവനം ചെയ്യുകയാണ് മുഹമ്മദ് മുർഷിദ്. യൂനാനി പഠനത്തോടൊപ്പം കൈതപ്പൊയിൽ മസ്ജിദു താബിഹീനിലെ തഹ്ലീമുസ്സുന്ന ദർസിൽ നിന്നും മത പഠനവും നേടിയിട്ടുണ്ട്. കൂടാതെ, ഹൈദരാബാദിലെ ജാമിയ നിസാമിയയിൽ നിന്ന് നിസാമി ബിരുദ പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.
വളപട്ടണം ടി.എം. മുസ്തഫയുടെയും കീരിയാട് വി.എന്‍. ആയിഷ അസ്ഫലയുടെയും മകനാണ് ഡോ. മുഹമ്മദ് മുർഷിദ്. മുബഷിർ, മുൻ ദിർ, ഫാത്തിമ സഹ്റ, ഹല ബീഗം എന്നിവർ സഹോദരങ്ങളാണ്.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...