മർകസ് അൽ ഫഹീം ദേശീയ ഖുർആൻ മത്സരം ഇന്ന് സമാപിക്കും.
വിജയികളെ ഇന്ന് വൈകുന്നേരം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രഖ്യാപിക്കും...

അൽഫഹീം ദേശീയ ഖുർആൻ മത്സരത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമം സംസ്ഥാന വിവരാവകാശ കമ്മീഷണർ എ എ ഹകീം നഹ ഉദ്ഘാടനം ചെയ്യുന്നു.
വിജയികളെ ഇന്ന് വൈകുന്നേരം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രഖ്യാപിക്കും...
അൽഫഹീം ദേശീയ ഖുർആൻ മത്സരത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമം സംസ്ഥാന വിവരാവകാശ കമ്മീഷണർ എ എ ഹകീം നഹ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനഞ്ചാമത് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരങ്ങൾ ഇന്ന് സമാപിക്കും. ദേശീയ തലത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ 83 കോളേജുകളിൽ നിന്നായി 219 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. വ്യാഴായ്ച്ച ആരംഭിച്ച മത്സരങ്ങളിലെ വിജയികളെ ഇന്ന് വൈകുന്നേരം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രഖ്യാപിക്കും. പതിനാല് വർഷമായി സംസ്ഥാന തലത്തിൽ നടന്നിരുന്ന മത്സരം ഇതാദ്യമായാണ് ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ മത്സരമായ അൽ ഫഹീമിൽ മൂന്നരലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമം സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം എഎ ഹകീം നഹ ഉദ്ഘാടനം ചെയ്തു. ഖുർആൻ സന്ദേശങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും വെളിച്ചം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, അഡ്വ. തൻവീർ ഉമർ, സിപി ഉബൈദുല്ല സഖാഫി, അബൂഹനീഫ സഖാഫി, അബൂബക്കർ സഖാഫി, ബശീർ സഖാഫി, ഉനൈസ് മുഹമ്മദ്, കെകെ ശമീം, അക്ബർ ബാദുഷ സഖാഫി സംബന്ധിച്ചു.
Watch Live Video
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved