ഭരണഘടനയെ കുറിച്ച് സംസാരിക്കൽ അനിവാര്യമായ പുതിയ കാലത്ത് നിയമ വിദ്യാർത്ഥികൾക്ക് അവബോധവും പിന്തുണയും നൽകുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം. ...
മർകസ് ലോ കോളേജ് ഭരണഘടനാ വാരാഘോഷത്തിന്റെ ഉദ്ഘാടന കർമ്മം കോഴിക്കോട് ജില്ലാ സ്പെഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മജീദ് കൊല്ലത്ത് നിർവഹിക്കുന്നു
Markaz Live News
November 25, 2022
Updated
നോളജ് സിറ്റി: കൈതപ്പൊയിൽ മർകസ് ലോ കോളേജിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഭരണഘടനാ വാരാഘോഷത്തിന് തുടക്കം കുറിച്ചു. ഭരണഘടനയെ കുറിച്ച് സംസാരിക്കൽ അനിവാര്യമായ പുതിയ കാലത്ത് നിയമ വിദ്യാർത്ഥികൾക്ക് അവബോധവും പിന്തുണയും നൽകുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം. കോഴിക്കോട് ജില്ലാ സ്പെഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മജീദ് കൊല്ലത്ത് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കണമെന്നും അതിന്റെ അനിവാര്യത ദിനം പ്രതി വർദ്ധിച്ച് വരികയാകണന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത പരിപാടിയിൽ ലോ കോളേജ് വൈസ് പ്രിൻസിപ്പൽ അഡ്വ. സമദ് പുലിക്കാട് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ അഡ്വ. അഞ്ജു എൻ പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. റഊഫ്, അഡ്വ. ആബിദ, അഡ്വ. ആഷിഖ മുംതാസ്, സുരേഷ് എന്നിവർ സംസാരിച്ചു. ഭരണഘടനാ വാരത്തിന്റെ ഭാഗമായി ഉച്ചക്ക് ശേഷം നടന്ന ഭരണഘടനാ ചർച്ചയിൽ പ്രശസ്ത മാധ്യമ പ്രവർത്തകരായ ദീപക് ധർമടം, ടി എം ഹർഷൻ, സനീഷ് എളയിടത്ത്, അബ്ദുൽ സമദ് സി എന്നിവർ കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ ഭരണഘടനാ മാനങ്ങൾ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ഭരണഘടനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്വിസ് കോമ്പറ്റീഷൻ, ലേഖന മത്സരം, പവർ പോയ്ന്റ് പ്രസന്റേഷൻ മത്സരം എന്നിവ വരും ദിവസങ്ങളിൽ നടക്കും