മസ്ജിദ് ആസാർ പുസ്തകം; ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നോളജ് സിറ്റി അധികൃതർ
ദുരുദ്ദേശത്തോടെ അത്തരം പ്രവർത്തികൾ നടത്തുന്നവരുടെ വഞ്ചനയിൽ പ്രവർത്തകരും, അഭ്യുദയകാംക്ഷികളും, മർകസിനെ സ്നേഹിക്കുന്നവരും പെട്ടുപോകരുതെന്നും അധികൃതർ വ്യക്തമാക്കി....
ദുരുദ്ദേശത്തോടെ അത്തരം പ്രവർത്തികൾ നടത്തുന്നവരുടെ വഞ്ചനയിൽ പ്രവർത്തകരും, അഭ്യുദയകാംക്ഷികളും, മർകസിനെ സ്നേഹിക്കുന്നവരും പെട്ടുപോകരുതെന്നും അധികൃതർ വ്യക്തമാക്കി....
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ച മസ്ജിദുൽ ആസാർ സംബന്ധിച്ച പുസ്തകവുമായി ബന്ധപ്പെട്ട് മർകസ് നോളജ് സിറ്റി അറിയിപ്പ് പുറത്തിറക്കി. മർകസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾ, പ്രസിദ്ധീകരണങ്ങൾ, സാമൂഹിക, അപ്ഡേറ്റുകൾ എന്നിവ മർകസ് നോളജ് സിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴി മാത്രം അറിയിക്കുന്നതായിരിക്കും. ഇത്തരം പ്രവർത്തികൾ ചെയ്യാൻ മർകസ് നോളജ് സിറ്റി മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല. മർകസിനെയും നോളജ് സിറ്റിയെയും ബന്ധപ്പെടുത്തി വ്യാജ വാർത്തകൾ, പ്രസിദ്ധീകരണങ്ങൾ, പ്രചാരണങ്ങൾ എന്നിവ നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ദുരുദ്ദേശത്തോടെ അത്തരം പ്രവർത്തികൾ നടത്തുന്നവരുടെ വഞ്ചനയിൽ പ്രവർത്തകരും, അഭ്യുദയകാംക്ഷികളും, മർകസിനെ സ്നേഹിക്കുന്നവരും പെട്ടുപോകരുതെന്നും അധികൃതർ വ്യക്തമാക്കി.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved