മർകസ് ഐ.ടി.ഐയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു...
മർകസ് ഐ.ടി.ഐ & ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുഗുണൻ ഉദ്ഘാടനം ചെയ്യുന്നു
Markaz Live News
November 29, 2022
Updated
കാരന്തൂർ: വിദ്യാർത്ഥികളിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം തടയിടാൻ രക്ഷിതാക്കൾ പ്രതിജ്ഞാബദ്ധരാണെന്നും അത് വീടുകളിൽ നിന്ന് ആരംഭിക്കണമെന്നും എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുഗുണൻ പ്രസ്താവിച്ചു. മർകസ് ഐ.ടി.ഐ & ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുു അദ്ധേഹം. ഐ.ടി.ഐ പ്രിൻസിപ്പാൾ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എം റഷീദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ ഷഫീഖ് അലി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അബ്ദുൽ അസീസ് സഖാഫി ആവിലോറ, സജീവ്കുമാർ, ഷഫീഖ് സഖാഫി, സുധീപ്,സജീഷ് തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുറഹിമാൻ കുട്ടി സ്വാഗതവും സുനീഷ് എൻ.പി നന്ദിയും പറഞ്ഞു.