ലിറ്റിൽ മക്ക കോൺഫറൻസിൽ അവസരം നേടി ജാമിഅ മദീനത്തുന്നൂർ വിദ്യാർഥി
അഹമ്മദ് ബംബ എന്ന സൂഫി പണ്ഡിതൻ സ്ഥാപിച്ച ഇപ്പോഴും സജീവമായ സെനഗലിലെ തോബ സിറ്റി സെന്ററിനെക്കുറിച്ചാണ് മുസ്തഫയുടെ അവതരണം....

മുഹമ്മദ് മുസ്തഫ
അഹമ്മദ് ബംബ എന്ന സൂഫി പണ്ഡിതൻ സ്ഥാപിച്ച ഇപ്പോഴും സജീവമായ സെനഗലിലെ തോബ സിറ്റി സെന്ററിനെക്കുറിച്ചാണ് മുസ്തഫയുടെ അവതരണം....
മുഹമ്മദ് മുസ്തഫ
കോഴിക്കോട്: സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ലിറ്റിൽ മക്ക ഇന്റർനാഷണൽ കോൺഫറൻസിൽ ജാമിഅ മദീനത്തുന്നൂർ വിദ്യാർഥി മുഹമ്മദ് മുസ്തഫക്ക് അവസരം ലഭിച്ചു. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന കോൺഫറൻസിൽ ആഗോള മുസ്ലിം കേന്ദ്രമായ മക്കയെപ്പോലെ ചെറു മക്കകളായി അറിയപ്പെടുന്ന വിവിധ പ്രാദേശിക മുസ്ലിം വൈജ്ഞാനിക- സംസ്കാരിക- വാണിജ്യ കേന്ദ്രങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
മലബാറിലെ പൊന്നാനിക്ക് സമാനമായി കിർഗിസ്ഥാനിലെ ഉശ്, ചൈനയിലെ ലിംഗ്ഷിയ, ഇന്തോനേഷ്യയിലെ ലികെ തുടങ്ങിയ കേന്ദ്രങ്ങൾ പൗരാണികകാലം മുതൽ പണ്ഡിത നേതൃത്വമുണ്ടായ ശ്രദ്ധേയ ഇടങ്ങളാണ്. അത്തരം കേന്ദ്രങ്ങൾ സാധ്യമാക്കിയ സാമൂഹിക പുരോഗതിയും നിലനിൽക്കേണ്ടതിന്റെ പ്രാധാന്യവും കോൺഫറൻസ് വിലയിരുത്തും. അഹമ്മദ് ബംബ എന്ന സൂഫി പണ്ഡിതൻ സ്ഥാപിച്ച ഇപ്പോഴും സജീവമായ സെനഗലിലെ തോബ സിറ്റി സെന്ററിനെക്കുറിച്ചാണ് മുസ്തഫയുടെ അവതരണം.
ജാമിഅ മദീനതുന്നൂറിൽ ബാച്ചിലർ ഇൻ ഹിസ്റ്ററി ആൻഡ് കൾച്ചറൽ സ്റ്റഡീസ് അവസാന വർഷ വിദ്യാർഥിയാണ് മുസ്തഫ. യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള നാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘാടകരായിട്ടുള്ള മുഹമ്മദ് അലഗിൽ ചെയറാണ് യാത്രയടക്കം മുഴുവൻ ചിലവും വഹിക്കുന്നത്. മലപ്പുറം കാവനൂർ അസൈനാർ -അസ്മ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനത്തുന്നൂർ റെക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved