പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള സബ് കളക്ടര്‍ ചെല്‍സാസിനി ഉദ്ഘാടനം ചെയ്തു
ഇരുപതിലധികം പ്രമുഖ കമ്പനികളും മുന്നോറോളം വിദ്യാര്‍ത്ഥികളും ഇന്റര്‍വ്യുവില്‍ പങ്കെടുത്തു. നൂറ്റി ഇരുപത് വിദ്യാര്‍ത്ഥികളെ സ്പോട്ട് സെലക്ട് ചെയ്തു. ...
മര്‍കസ് ഐ.ടി.ഐ & ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള 2022 കോഴിക്കോട് സബ് കലക്ടർ ചെൽസാസിനി ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
December 12, 2022
Updated
കാരന്തൂർ: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാര്‍ വ്യാവസായിക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് ആര്.ഐ സെന്ററും മര്‍കസ് ഐ.ടി.ഐ & ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള കോഴിക്കോട് സബ് കളക്ടര്‍ ചെല്‍സാസിനി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ഭാവി വികസനത്തിന് വേണ്ടി ആവശ്യമായ തൊഴില്‍ നൈപുണ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതിനും തൊഴില്‍ ഉടമകള്‍ക്ക് യോജിച്ച തൊഴില്‍ വിദഗ്ധരെ കണ്ടെത്തുന്നതിനും അപ്രന്റിസ് മേളകള്‍ ഏറെ പ്രയോജനകരമാണെന്ന് സബ് കളക്ടര്‍ പ്രസ്താവിച്ചു.
പരിപാടിയില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജസീല ബഷീര്‍, കോഴിക്കോട് മേഖല ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് വാസുദേവന്‍.പി, എന്‍.എസ്.ടി.ഐ ട്രെയിനിംഗ് ഓഫീസര്‍ ഷൗക്കത്ത് ഹുസ്സൈന്‍. കെ, മര്‍കസ് അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, ഐ.ടി.ഐ പ്രിന്‍സിപ്പള്‍ എന്‍ മുഹമ്മദലി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രതിനിധി മഹേഷ് ബാലകൃഷ്ണന്, മലബാര്‍ ഗ്രൂപ്പ് ബിസിനസ് ഹെഡ് ചന്ദ്രന്.എന്‍, മര്‍കസ് ഐ.ടി.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി.എം റഷീദ് സഖാഫി സംസാരിച്ചു.
ഇരുപതിലധികം പ്രമുഖ കമ്പനികളും മുന്നോറോളം വിദ്യാര്‍ത്ഥികളും ഇന്റര്‍വ്യുവില്‍ പങ്കെടുത്തു. നൂറ്റി ഇരുപത് വിദ്യാര്‍ത്ഥികളെ സ്പോട്ട് സെലക്ട് ചെയ്തു. ആര്.ഐ സെന്റര്‍ ട്രെയിനിംഗ് ഓഫീസര്‍ മനോജ്കുമാര്‍. ടി സ്വാഗതവും ജൂനിയര്‍ അപ്രന്റിസ്ഷിപ്പ് അഡൈ്വസര്‍ അബ്ദുസമദ് ഒ നന്ദിയും പറഞ്ഞു.