മർകസിലേക്ക് വിഭവ കൈനീട്ടവുമായി ആക്കപ്പറമ്പ് മഹല്ല്
മൂവായിരത്തോളം വരുന്ന പഠിതാക്കളുടെ ദൈനംദിന ഭക്ഷ്യാവശ്യങ്ങൾക്കാണ് വിഭവങ്ങൾ ഉപയോഗപ്പെടുത്തുക....

വിഭവങ്ങളുമായി എത്തിയ സംഘത്തെ ഇ സുലൈമാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
മൂവായിരത്തോളം വരുന്ന പഠിതാക്കളുടെ ദൈനംദിന ഭക്ഷ്യാവശ്യങ്ങൾക്കാണ് വിഭവങ്ങൾ ഉപയോഗപ്പെടുത്തുക....
വിഭവങ്ങളുമായി എത്തിയ സംഘത്തെ ഇ സുലൈമാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
കോഴിക്കോട്: മർകസിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭക്ഷണത്തിനാവശ്യമായ വിഭവങ്ങളുമായി മലപ്പുറം ജില്ലയിലെ ആക്കപ്പറമ്പ് മഹല്ല് നിവാസികൾ. പ്രദേശത്തെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ഘടകങ്ങളും മിസ്ബാഹുൽ ഹുദാ മഹല്ല് കമ്മിറ്റിയും സംയുക്തമായാണ് ഭക്ഷ്യവസ്തുക്കൾ സമാഹരിച്ച് മർകസിൽ എത്തിച്ചത്. ശരീഅഃ കോളേജ്, ഖുർആൻ അക്കാദമി, കാശ്മീരി ഹോം എന്നിവിടങ്ങളിലെ മൂവായിരത്തോളം വരുന്ന പഠിതാക്കളുടെ ദൈനംദിന ഭക്ഷ്യാവശ്യങ്ങൾക്കാണ് വിഭവങ്ങൾ ഉപയോഗപ്പെടുത്തുക. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. ദീനി സ്ഥാപനങ്ങളെയും മത വിദ്യാർത്ഥികളെയും സഹായിക്കുന്നതിൽ വിശ്വാസികൾ ഉത്സാഹിക്കണമെന്നും അതിന് വലിയ പുണ്യമുണ്ടെന്നും ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം ലഭിക്കട്ടെ എന്നും ഇ സുലൈമാൻ മുസ്ലിയാർ പറഞ്ഞു.
മഞ്ചേരി തോട്ടേക്കാട് മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകളുടെയും വിവിധ അഹ്ദലിയ്യ മദ്റസകളുടെയും നേതൃത്വത്തിൽ അടുത്തിടെ മർകസിലേക്ക് വിഭവങ്ങൾ എത്തിയിരുന്നു. വിവിധ സഖാഫി ബാച്ചുകളുടെ കീഴിലും മർകസിലേക്ക് സ്നേഹവിഭവങ്ങൾ സമാഹരിക്കുന്നുണ്ട്.
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved