മർകസ് ഗേൾസ് ഹയർ സെക്കണ്ടറി അലുംനി മീറ്റിന് നാളെ തുടക്കം
എട്ടായിരത്തിലധികം വരുന്ന പൂർവ്വ വിദ്യാർത്ഥികളാണ് അലുംനി മീറ്റിന്റെ ഭാഗമായി ഒത്തുചേരുക....
എട്ടായിരത്തിലധികം വരുന്ന പൂർവ്വ വിദ്യാർത്ഥികളാണ് അലുംനി മീറ്റിന്റെ ഭാഗമായി ഒത്തുചേരുക....
കുന്നമംഗലം: മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുപ്പതാം വർഷിക (പേൾ ജൂബിലി) ത്തോടനുബന്ധിച്ച് നാളെയും മറ്റെന്നാളും (തിങ്കൾ, ചൊവ്വ) പൂർവ്വ വിദ്യാർഥി സംഗമങ്ങൾ നടക്കും. 1995 മുതൽ 2004 വരെയും 2014 മുതൽ 2022 വരെയുമുള്ള ബാച്ച് അലുംനി മീറ്റ് നാളെയും (ഡിസംബർ 26) 2004 മുതൽ 2013 വരെയുള്ള ബാച്ച് അലുംനി മീറ്റ് മറ്റെന്നാളും (ഡിസംബർ 27) നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ദ്വിദിന പ്രോഗ്രാമിൽ എട്ടായിരത്തിലധികം വരുന്ന പൂർവ്വ വിദ്യാർത്ഥികളാണ് അലുംനി മീറ്റിന്റെ ഭാഗമായി ഒത്തുചേരുക.
അധ്യാപകരെ ആദരിക്കൽ, സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കൾച്ചറൽ പ്രോഗ്രാമുകൾ, ബാച്ച് ക്രമത്തിലുള്ള ഒത്തുകൂടൽ, സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് മുപ്പതാം വാർഷികത്തിന്റെ ഭാഗമായി അലുംനി കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മർകസ് ഡയറക്ടർ ജനറലും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി. മുഹമ്മദ് ഫൈസി നിർവ്വഹിക്കും. മറ്റെന്നാൾ (ചൊവ്വ) നടക്കുന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ
ഡോ. അബ്ദുൽ ഹകീം അസ്ഹരി നിർവ്വഹിക്കും. ഗ്രാൻഡ് അസംബ്ലി, ക്ലാസ്സ് റൂം റിക്രീറ്റ്, അലുംനി പാർലിമെന്റ്, ചിൽ & ചാറ്റ്, ആദരം എന്നീ സെഷനുകൾ നടക്കും. പ്രിൻസിപ്പൽ എ റശീദ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് എ ആയിശാബീവി, മർകസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മർകസ് കൾച്ചർ ജോയിന്റ് ഡയറക്ടർ വള്ളിയാട് മുഹമ്മദലി സഖാഫി, പി ടി എ പ്രസിഡന്റ് വി എം റശീദ് സഖാഫി, കെ മൊയ്തീൻ കോയ, മർകസ് അലുംനി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി.പി ഉബൈദുല്ല സഖാഫി, അഷ്റഫ് അരയങ്കോട്, സി കെ മുഹമ്മദ്, ജൗഹർ, മർകസ് പബ്ലിക് റിലേഷൻ ജോയിന്റ് ഡയറക്ടർ കെ.കെ ഷമീം, അക്ബർ ബാദ്ഷ സഖാഫി, അഷ്റഫ് മാസ്റ്റർ, അബൂബക്കർ നിസാമി, ഗേൾസ് അലുംനി ഭാരവാഹികളായ ഷോളിത, ഉർസില സംബന്ധിക്കും.