സഹപാഠിയുടെ ഓർമ്മക്കായി കുടിവെള്ള പദ്ധതിയൊരുക്കി മർകസ് പൂർവ്വ വിദ്യാർത്ഥികൾ
കിണറിന്റെ സമർപ്പണം മർകസ് സെൻട്രൽ അലുംനൈ പ്രസിഡന്റ് സി.പി ഉബൈദുല്ല സഖാഫി നിർവ്വഹിച്ചു. ...
കിണറിന്റെ സമർപ്പണം മർകസ് സെൻട്രൽ അലുംനൈ പ്രസിഡന്റ് സി.പി ഉബൈദുല്ല സഖാഫി നിർവ്വഹിച്ചു. ...
കോഴിക്കോട്: ഹാഫിള് സൽമാൻ മുഈനിയുടെ ഓർമ്മക്കായി കിണർ നിർമ്മിച്ചു നൽകി മർകസ് ഹിഫ്ളുൽ ഖുർആൻ പൂർവ്വ വിദ്യാർത്ഥി സംഘടന അത്ഖ മാതൃകയായി. പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ് പൂർ ജില്ലയിലെ ബട്ടൂൺ ഗ്രാമ നിവാസികൾക്കു വേണ്ടി നിർമിച്ച കിണറിന്റെ സമർപ്പണം മർകസ് സെൻട്രൽ അലുംനൈ പ്രസിഡന്റ് സി.പി ഉബൈദുല്ല സഖാഫി നിർവ്വഹിച്ചു. പ്രിയ കൂട്ടുകാരന്റെ ആകസ്മിക വിയോഗ ശേഷം സഹപാഠികളായ വിദ്യാർത്ഥികളുടെ ശ്രമ ഫലമായാണ് മർകസ് ത്വൈബ ഹെറിറ്റേജുമായി സഹകരിച്ച് പദ്ധതിക്ക് രൂപം നൽകിയത്. ത്വൈബ ഹെറിറ്റേജ് ബംഗാൾ കോഡിനേറ്റർ മുഹമ്മദലി നൂറാനി, ആരിഫ് പുത്തൻതെരു, അബ്ദുൽഹമീദ്. സി തുടങ്ങിയവർ സംബന്ധിച്ചു.
മർകസ് ആലുംനിക്ക് കീഴിൽ നിരവധി ജീവകാരുണ്യ, സാമൂഹ്യ, സേവന പ്രവർത്തനങ്ങളാണ് ഓരോ യൂണിറ്റ് അലുംനി ഘടകങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ഹിഫ്ള് അലുംനിയെ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved