കാരവൻ വെക്കേഷൻ ക്യാമ്പിന് ദുബൈ മർകസിൽ വർണ്ണാഭമായ തുടക്കം
മർകസ് ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങ് മർകസ് ഗ്ലോബൽ കൗൺസിൽ സി ഇ ഒ സി.പി ഉബൈദുള്ള സഖാഫി ഉദ്ഘാടനം ചെയ്തു....
കാരവൻ വെക്കേഷൻ ക്യാമ്പ് മർകസ് ഗ്ലോബൽ കൗൺസിൽ സി.ഇ.ഒ സി.പി ഉബൈദുള്ള സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
December 22, 2022
Updated
ദുബൈ: പൂനൂർ മർകസ് ഗാർഡൻ - ജാമിഅഃ മദീനത്തുന്നൂർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രിസം ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്ററിന് കീഴിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി അഞ്ചു ദിവസത്തെ കാരവൻ വിന്റർ വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. വിദ്യാർത്ഥി-പ്രവൃത്തി കേന്ദ്രീകൃത സെഷനുകളും ആസ്വാദനങ്ങളും യാത്രകളും ഉൾപ്പെടുത്തിയ നവീനമായ ശൈലിയിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഖുർആൻ & ഇസ്ലാമിക് ലൈഫ്സ്റ്റൈൽ, റോബോട്ടിക്സ് കോഡിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കുതിര സവാരി, ലിമോസിൻ സഫാരി, ഹെൽത്ത് ആൻഡ് വെൽനസ്, മെന്റൽ ഹെൽത്ത്, ക്രിയേറ്റീവ് ടീനേജ്, പബ്ലിക് സ്പീക്കിങ് തുടങ്ങിയവയാണ് മുഖ്യ ആകർഷണീയതയെന്ന് ക്യാമ്പ് ഡയറക്ടർ മുജീബ് നൂറാനി ഷാർജ അറിയിച്ചു. മർകസ് ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങ് മർകസ് ഗ്ലോബൽ കൗൺസിൽ സി ഇ ഒ സി.പി ഉബൈദുള്ള സഖാഫി ഉദ്ഘാടനം ചെയ്തു. യഹ്യ സഖാഫി, ഡോ.അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, സുഹൈറുദ്ധീൻ നൂറാനി, നിസാമുദ്ധീൻ നൂറാനി സംബന്ധിച്ചു.