പ്രിയ ഗുരുവിന്റെ മുന്നിൽ ഓർമകളുടെ തിളക്കത്തിൽ അവർ ഒത്തു കൂടി
മൂല്യമേറിയ ഉപദേശങ്ങളും മാർഗനിർദേശങ്ങളും പ്രാർത്ഥനകളും നൽകി ഉസ്താദ് ശിഷ്യരെ സത്കരിച്ചു....

ഫോട്ടോ: പ്രിയ ഗുരുവിനെ കാണാൻ ഒരുമിച്ചുകൂടിയ സഖാഫി പണ്ഡിതർ
മൂല്യമേറിയ ഉപദേശങ്ങളും മാർഗനിർദേശങ്ങളും പ്രാർത്ഥനകളും നൽകി ഉസ്താദ് ശിഷ്യരെ സത്കരിച്ചു....
ഫോട്ടോ: പ്രിയ ഗുരുവിനെ കാണാൻ ഒരുമിച്ചുകൂടിയ സഖാഫി പണ്ഡിതർ
കോഴിക്കോട്: ഓർമകളുടെ തിളക്കത്തിൽ പ്രിയ ഗുരുവിന്റെ മുന്നിൽ അവർ വീണ്ടും ഒത്തു കൂടി. കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയ്യയിൽ 1985 മുതൽ 2009 വരെ പഠിച്ചിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന സഖാഫികളാണ് പ്രിയ ഗുരു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ചാരെ വീണ്ടും ഒത്തുകൂടിയത്. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടന്ന സംഗമത്തിൽ നാലായിരത്തോളം സഖാഫിമാരാണ് പങ്കെടുത്തത്. കോവിഡ് കാലം തീർത്ത വിടവും, പ്രിയ ഉസ്താദിന്റെ വിശ്രമ ജീവിതത്തിന്റെ ചെറിയ ഇടവേളയും കഴിഞ്ഞ് ആദ്യമായാണ് ഇത്തരമൊരു സംഗമം എന്നത് ഒത്തു കൂടലിന്റെ തിളക്കം കൂട്ടി. തുടക്കം മുതൽ ഇന്ന് കാണുന്ന പ്രതാപത്തിലേക്കുള്ള മർകസിന്റെ യാത്രയിൽ കൂടെ ഉണ്ടായിരുന്ന തന്റെ പ്രിയ ശിഷ്യരെ ഒരുമിച്ച് കണ്ടപ്പോൾ ഉസ്താദിനും ഒരു നിമിഷം കണ്ഠമിടറി. മൂല്യമേറിയ ഉപദേശങ്ങളും മാർഗനിർദേശങ്ങളും പ്രാർത്ഥനകളും നൽകി ഉസ്താദ് ശിഷ്യരെ സത്കരിച്ചു.
സ്കോളേഴ്സ് സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി വിദൂര ദിക്കുകളിൽ നിന്ന് സഖാഫികൾ ഇന്നലെ മുതലേ നോളേജ് സിറ്റിയിൽ എത്തിത്തുടങ്ങിയിരുന്നു. ജാമിഉൽ ഫുതൂഹിൽ നടന്ന വിവിധ സെഷനുകൾക്ക് ശേഷം ഓരോ ബാച്ചുകളും കൂടിയിരുന്നു. സംഗമത്തിനെത്തിയവർക്കെല്ലാം 2005 ബാച്ച് മധുരപാനിയം നൽകി. വിവിധ ബാച്ചുകൾക്ക് കീഴിലും സഖാഫി ശൂറക്ക് കീഴിലും നടപ്പിലാക്കി വരുന്ന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും പ്രകാശനവും സംഗമത്തിനിടെ നടന്നു. ഏറെ നാളേക്ക് ശേഷം ഒരുമിച്ചുകൂടി സൗഹൃദങ്ങൾക്ക് നിറം പകർന്നും കെട്ടിപ്പിടിച്ചും അവർ പഴയ ഓർമകളിലേക്ക് തിരിച്ചുനടന്നു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...