ഖിദ്മ; പ്രിസം യു എ ഇ ചാപ്റ്റര്‍ ഇന്റര്‍നാണല്‍ മീറ്റ് സംഘടിപ്പിച്ചു
'ഖിദ്മ എ ലൈഫ് വര്‍ത്തി ലിവിംഗ്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 1,2,3,4,5 തീയ്യതികളില്‍ പൂനൂര് മര്‍കസ് ഗാര്‍ഡനിലാണ് കോണ്‍വേക്കഷന്‍ നടക്കുന്നത്. ...
പ്രിസം യു എ ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഖിദ്മ ഇന്റര്‍നാഷണല്‍ മീറ്റ് ഐ.സി.എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്മാന് അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
January 24, 2023
Updated
ദുബൈ: ജാമിഅഃ മദീനത്തുന്നൂര്‍ - മർകസ് ഗാർഡൻ പൂനൂർ നാലാം കോണ്‍വൊക്കേഷന്റെ ഭാഗമായി മര്‍കസ് ഗാര്ഡന് പ്രിസം യു എ ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഖിദ്മ ഇന്റര്‍നാഷണല്‍ മീറ്റും റജബ് മുന്നൊരുക്ക പ്രഭാഷണവും പ്രൗഡമായി ദുബൈ മര്‍കസില്‍ നടന്നു. ഐ.സി.എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്മാന് അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂര്‍ റെക്ടറും എസ്.വൈ .എസ് സംസ്ഥാന കാര്യദര്‍ശിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഖിദ്മ സന്ദേശ പ്രഭാഷണം നടത്തി. വിശ്വാസിയുടെ ജീവിതത്തില്‍ ഖിദ്മയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഐറിസ് ചെയര്മാന് ഫാസില്‍ നൂറാനി അസ്സഖാഫി റജബ് മുന്നൊരുക്ക പ്രഭാഷണം നിര്‍വഹിച്ചു. ഡോ. സലാം സഖാഫി എരഞ്ഞിമാവ്, യഹ്യ സഖാഫി ആലപ്പുഴ, സൈദ് സഖാഫി വെണ്ണക്കോട്, നിസാമുദ്ധീൻ നൂറാനി സംസാരിച്ചു. പ്രശസ്ത ഖവാലി ഗായകന് മഹ്ഫൂസ് കമാലും സംഘവും ഖവാലിയും അജ്മീര്‍ മൗലിദും അവതരിപ്പിച്ചു. 'ഖിദ്മ എ ലൈഫ് വര്‍ത്തി ലിവിംഗ്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 1,2,3,4,5 തീയ്യതികളില്‍ പൂനൂര് മര്‍കസ് ഗാര്‍ഡനിലാണ് കോണ്‍വേക്കഷന്‍ നടക്കുന്നത്. ഷാഫി നൂറാനി സ്വാഗതവും യൂനുസ് നൂറാനി നന്ദിയും പറഞ്ഞു