ഭരണഘടനാ ആശയങ്ങളെ മുറുകെപ്പിടിക്കുക: സി മുഹമ്മദ് ഫൈസി
മർകസ് സ്ഥാപകനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ റിപ്ലബ്ലിക് ദിന സന്ദേശം ക്യാമ്പസുകളിൽ വായിച്ചു....
മർകസിൽ നടന്ന 74മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു.
Markaz Live News
January 27, 2023
Updated
കാരന്തൂർ: വിപുലമായ സാംസ്കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ ഒരുമിപ്പിക്കുന്നത് ഭരണഘടനയാണെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന ഭരണഘടനാ ആശയങ്ങൾ മുറുകെപ്പിടിക്കാൻ ഭരണാധികാരികളും ജനങ്ങളും തയ്യാറാവണമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. 74-ാമത് റിപ്ലബ്ലിക് ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതാക ഉയർത്തൽ ചടങ്ങിൽ വിവിധ മർകസ് സ്ഥാപനങ്ങളിൽ പഠിക്കുന്ന 19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിപിഎം ഫൈസി വില്യാപ്പള്ളി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അക്ബർ ബാദുശ സഖാഫി, ശമീം കെകെ, ഉമറലി സഖാഫി സംബന്ധിച്ചു. കേരളത്തിലെയും 22 സംസ്ഥാനങ്ങളിലെയും വിവിധ മർകസ് ക്യാമ്പസുകളിലും ഇതേ സമയം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു. മർകസ് സ്ഥാപകനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ റിപ്ലബ്ലിക് ദിന സന്ദേശം ക്യാമ്പസുകളിൽ വായിച്ചു.