'ഖിദ്മ എ ലൈഫ് വര്‍ത്തി ലിവിംഗ്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 1-5 തിയ്യതികളില്‍ പൂനൂര് മര്‍കസ് ഗാര്‍ഡനിലാണ് കോണ്‍വേക്കഷന്‍ നടക്കുന്നത്. ...
ഡോ.അബ്ദുൽ ഹകീം അസ്ഹരിയുടെ "അനുധാവനത്തിന്റെ ആനന്ദം" ഹസൻ ഹാജി (ചെയർമാൻ, ഫ്ലോറ ഹോസ്പിറ്റാലിറ്റി) ക്ക് മർകസ് ഗാർഡൻ എക്സലൻസി മീറ്റിൽ ദുബൈ മർകസ് സാരഥികൾ കൈമാറുന്നു.
Markaz Live News
January 31, 2023
Updated
ദുബൈ: ജാമിഅഃ മദീനത്തുന്നൂര്‍ - മർകസ് ഗാർഡൻ നാലാമത് കോണ്‍വൊക്കേഷന്റെ ഭാഗമായി മര്‍കസ് ഗാര്ഡന് പ്രിസം യു എ ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഖിദ്മ എക്സലൻസി മീറ്റ് പ്രൗഡമായി. ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ നടന്ന പരിപാടി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു . ജാമിഅഃ മദീനത്തുന്നൂർ മദീനതുന്നൂര്‍ റെക്ടറും എസ്.വൈ .എസ് സംസ്ഥാന കാര്യദര്‍ശിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഖിദ്മ സന്ദേശ പ്രഭാഷണം നടത്തി. മർകസ് പഞ്ചാബ് പ്രൊജക്റ്റ് ഡയറക്ടർ ഫാസില്‍ നൂറാനി അസ്സഖാഫി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഹസൻ ഹാജി ഫ്ലോറ ഹോസ്പിറ്റാലിറ്റി, പ്രമുഖ നിയമജ്ഞൻ അഡ്വ.സലാം പാപ്പിനിശേരി, യഹ്യ സഖാഫി ആലപ്പുഴ, തൻവീർ താജ്, നെൽക അബ്ദുല്ല ഹാജി ചർച്ചകൾക്ക് നേതൃത്വം നൽകി. 'ഖിദ്മ എ ലൈഫ് വര്‍ത്തി ലിവിംഗ്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 1-5 തിയ്യതികളില്‍ പൂനൂര് മര്‍കസ് ഗാര്‍ഡനിലാണ് കോണ്‍വേക്കഷന്‍ നടക്കുന്നത്. മുജീബ് നൂറാനി ഷാർജ സ്വാഗതവും നിസാമുദ്ധീൻ നൂറാനി നന്ദിയും പറഞ്ഞു.