മർകസ് ഖത്മുൽ ബുഖാരിയും സനദ്ദാനവും മാർച്ച് 2ന്; സ്വാഗത സംഘം രൂപീകരിച്ചു
പഠനം പൂർത്തിയാക്കിയ 532 സഖാഫി പണ്ഡിതർക്കുള്ള സനദ്ദാനവും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും. ...
ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം സ്വാഗതസംഘ രൂപീകരണ സംഗമം കെകെ അഹ്മദ് കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
February 02, 2023
Updated
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും മാർച്ച് 2 വ്യാഴം മർകസിൽ നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുര എപി അബൂബക്കർ മുസ്ലിയാരുടെ അഞ്ച് പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ദർസ്. ആഗോള കീർത്തിനേടിയ ഈ ദർസിൽ പങ്കെടുക്കാൻ വിദേശികളടക്കം മർകസിൽ എത്താറുണ്ട്. കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 532 സഖാഫി പണ്ഡിതർക്കുള്ള സനദ്ദാനവും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും.
പണ്ഡിതരും പൊതുജനങ്ങളും രക്ഷിതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കമ്മിറ്റി അംഗങ്ങൾ: സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ കരീം ഹാജി ചാലിയം, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്(ഉപദേശക സമിതി), സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം(ചെയർമാൻ), സിദ്ദീഖ് ഹാജി കോവൂർ(ജനറൽ കൺവീനർ), സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ(ഫിനാൻസ് സെക്രട്ടറി), സയ്യിദ് ശറഫുദ്ധീന് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പ്രൊഫ. എകെ അബ്ദുൽ ഹമീദ്(വൈസ് ചെയർ), മജീദ് കക്കാട്, എൻ അലി അബ്ദുല്ല, സി യൂസുഫ് ഹാജി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ(കൺവീനർമാർ), അബ്ദുൽ ലത്തീഫ് സഖാഫി പെരുമുഖം, അക്ബർ ബാദുശ സഖാഫി(കോർഡിനേറ്റേഴ്സ്)അബ്ദുറഹ്മാൻ ബാഖവി മടവൂർ, ആശിഖ് സഖാഫി കണ്ണൂർ(ഫിനാൻസ്), സയ്യിദ് അൻസാർ അഹ്ദൽ അവേലം, അബൂബക്കർ ഹാജി കിഴക്കോത്ത്(ഭക്ഷണം), വിഎം അബ്ദുറശീദ് സഖാഫി മങ്ങാട്, ബിച്ചു മാത്തോട്ടം(സ്റ്റേജ്,ലൈറ്റ് ആൻഡ് സൗണ്ട്സ്) സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ അവേലം, മുല്ലക്കോയ തങ്ങൾ(വളണ്ടിയർ), സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ, അത്വിയ്യത്ത് കൊടുവള്ളി(റിസപ്ഷൻ), സയ്യിദ് ജലാലുദ്ദീൻ തങ്ങൾ വൈലത്തൂർ, സൈനുദ്ദീൻ നിസാമി കുന്ദമംഗലം(പ്രചരണം), ഉസ്മാൻ സഖാഫി തിരുവത്ര, സിപി ഉബൈദുല്ല സഖാഫി(ജിസിസി), ഉനൈസ് മുഹമ്മദ്, ഡോ.റോഷൻ നൂറാനി(പ്രോഗ്രാം), സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, കെകെ ശമീം, റശീദ് പുന്നശ്ശേരി(മീഡിയ) പിസി ഇബ്റാഹീം മാസ്റ്റർ, സിദ്ദീഖ് ഹാജി(ലോ ആൻഡ് ഓർഡർ).
മർകസിൽ നടന്ന സ്വാഗതസംഘ രൂപീകരണ സംഗമം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ കെകെ അഹ്മദ്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഡോ. അബ്ദുൽ ഹകീം അസ്ഹരി പദ്ധതി അവതരിപ്പിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, പിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ, പിസി ഇബ്റാഹീം മാസ്റ്റർ, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, വിവിധ സംഘടനാ പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു.