മരഞ്ചാട്ടി മർകസ് ഗ്രീൻ വാലി ഫോർ ഗേൾസ് സംഘടിപ്പിച്ച ഐ.സി.എസ് ഡിപ്ലോമ കോൺവൊക്കേഷൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
February 06, 2023
Updated
മുക്കം: മരഞ്ചാട്ടി മർകസ് ഗ്രീൻ വാലി ഫോർ ഗേൾസ് സംഘടിച്ച പ്പിഐ.സി.എസ് ഡിപ്ലോമ കോൺവൊക്കേഷൻ അസംബ്ലേജിന് പ്രൗഢ സമാപനം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി. മുഹമ്മദ് ഫൈസി കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമുള്ള സ്ത്രീ കുടുംബത്തിന് ഭാരമാവുകയില്ലെന്നും, ആത്മീയ വിദ്യാഭ്യാസം നേടുന്നതിലൂടെ ജീവിതത്തിന് കൂടുതൽ വെളിച്ചം ലഭ്യമാകുമെന്നും, ധാർമിക വിദ്യാഭ്യാസം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
മർകസിന്റെ ICS (ഇസ്ലാമിക് കണ്ടമ്പററി സ്റ്റഡീസ്) ഡിപ്ലോമയുടെ ത്രിവത്സര കോഴ്സ് ഹൈസ്കൂൾ പഠനത്തോടൊപ്പം പൂർത്തീകരിച്ച മുപ്പത്തിനാല് പെൺകുട്ടികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. പാരമ്പര്യ ഇസ്ലാമിക പഠനത്തിൻ്റെ പ്രാഥമിക ഘട്ടമാണ് കോഴ്സിൽ ഉള്ളത്. സ്കൂൾ എട്ടാം ക്ലാസ്സിലേക്ക് അഡ്മിഷൻ നേടുന്ന വിദ്യാർത്ഥിക്ക് എസ് എസ് എൽ സിയോടൊപ്പം ഡിപ്ലോമ കോഴ്സ് പൂർത്തീകരിക്കാനാവും.
ചടങ്ങിൽ ഗ്രീൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഷ്റഫ് സഖാഫി കക്കാട് അധ്യക്ഷത വഹിച്ചു. റഷീദ് സഖാഫി മുരിങ്ങമ്പുറായി, ബശീർ അഹ്സനി മരഞ്ചാട്ടി പ്രസംഗിച്ചു. കെടി അലവി സഖാഫി പെരുമുഖം പ്രാർത്ഥന നിർവഹിച്ചു. ഹകീം സിദ്ദീഖി സ്വാഗതവും മുജീബ് സഖാഫി നന്ദിയും പറഞ്ഞു.
മരഞ്ചാട്ടി മർകസ് ഗ്രീൻ വാലി ഫോർ ഗേൾസ് സംഘടിപ്പിച്ച ഐ.സി.എസ് ഡിപ്ലോമ കോൺവൊക്കേഷനിൽ ബിരുദം നേടിയവർ