റബ്ബാനി ഇന്റർവ്യൂ മാർച്ച് രണ്ടിന് മർകസ് ഗാർഡനിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന സന്നദ്ധരായ നൂറോളം സാമൂഹ്യ പ്രവർത്തകരെ സൃഷ്ടിച്ചെടുക്കാൻ ഇക്കാലം കൊണ്ട് ഈ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ...
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന സന്നദ്ധരായ നൂറോളം സാമൂഹ്യ പ്രവർത്തകരെ സൃഷ്ടിച്ചെടുക്കാൻ ഇക്കാലം കൊണ്ട് ഈ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ...
പൂനൂർ: റബ്ബാനി ഇന്റർവ്യൂ മാർച്ച് രണ്ടിന് മർകസ് ഗാർഡനിൽ വെച്ച് നടക്കും. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാൻ യോഗ്യരായ ലീഡേഴ്സിനെ നിർമിക്കുക എന്ന ലക്ഷ്യത്തിൽ പ്രിസം ഫൗണ്ടേഷൻ അഞ്ച് വർഷങ്ങൾക്ക് മുമ്പ് തുടക്കംകുറിച്ച ഏകവത്സര ഫെല്ലോഷിപ് കോഴ്സാണ് റബ്ബാനി ഫിനിഷിങ് സ്കൂൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന സന്നദ്ധരായ നൂറോളം സാമൂഹ്യ പ്രവർത്തകരെ സൃഷ്ടിച്ചെടുക്കാൻ ഇക്കാലം കൊണ്ട് ഈ സംരംഭത്തിന് സാധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയുടെ കാലാവസ്ഥാ വ്യതിയാനങ്ങളെ തൃണവൽഗണിച്ച്, ശക്തമായ ചൂടിനോടും തണുപ്പിനോടും മല്ലടിച്ച്, നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതികളോട് പടപൊരുതിയാണ് ഓരോ റബ്ബാനികളും രാജ്യത്തിന്റെ വ്യത്യസ്ഥ സംസ്ഥാനങ്ങളിൽ കർമനിരതരാകുന്നത്. പ്രബുദ്ധരും സ്വയം പര്യാപ്തരുമായ ഇന്ത്യൻ ന്യൂനപക്ഷ സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്ന സ്വപ്നങ്ങളാണ് റബ്ബാനികളിലൂടെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏഴു വർഷം പരിശീലനം ലഭിച്ച നൂറാനികളോടൊന്നിച്ച് പ്രവർത്തിക്കാൻ കൂടുതൽ ആളുകളെ ആവശ്യം വന്നപ്പോഴാണ് ഒരുവർഷത്തെ പ്രത്യേക പരിശീലനം നൽകി റബ്ബാനികളെ രൂപപ്പെടുത്തുന്നതിലെത്തിച്ചത്.
മുഖ്തസർ പഠനം പൂർത്തിയായവർക്ക് ഓർഗനൈസേഷണൽ ബിഹേവിയർ, ലീഡർഷിപ് ആൻഡ് സൂപ്പർവിഷൻ ഇൻ എഡ്യൂക്കേഷൻ, സ്ട്രാറ്റജിക് ഹ്യൂമൻ റിസോഴ്സസ്, കൗൺസിലിങ് സൈക്കോളജി, സോഫ്റ്റ് സ്കിൽസ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ഇന്സ്ടിട്യൂഷണൽ ഫിനാൻസ് തുടങ്ങിയ അൻപതോളം മേഖലകളിലാണ് പരിശീലനം നൽകുന്നത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ള സാമൂഹിക പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള മിടുക്കരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 90483 38225