ഒരു മാസം നീണ്ടുനിൽക്കുന്ന തർവിയ ക്യാമ്പയിൻ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നടത്തും. ...
തർവിയ’44 ലോഗോ ബഹ്റൈൻ യൂണിവേഴ്സിറ്റി അറബിക് ലാംഗ്വേജ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അസി. പ്രൊഫസർ ഡോ. നാജി ബിൻ റാഷിദ് അൽ അറബി മർകസ് ഗാർഡൻ ഇൻചാർജ് അബൂബക്കർ നൂറാനി ഓമശ്ശേരിക്ക് നൽകി പ്രകാശനം ചെയ്യുന്നു.
Markaz Live News
March 08, 2023
Updated
പൂനൂർ: ജാമിഅ മദീനതുന്നൂർ റമളാൻ ഫീറ്റ് തർവിയ’44 ലോഗോ ബഹ്റൈൻ യൂണിവേഴ്സിറ്റി അറബിക് ലാംഗ്വേജ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അസി. പ്രൊഫസർ ഡോ. നാജി ബിൻ റാഷിദ് അൽ അറബി മർകസ് ഗാർഡൻ ഇൻചാർജ് അബൂബക്കർ നൂറാനി ഓമശ്ശേരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. റമളാൻ മാസത്തിലെ സാമൂഹികതയെ ആഘോഷിക്കും വിധമുള്ളതാണ് ലോഗോ. ഒരു മാസം നീണ്ടുനിൽക്കുന്ന തർവിയ ക്യാമ്പയിൻ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നടത്തും. പരിപാടിയുടെ ഭാഗമായി അഹ് ലൻ റമദാൻ, ബിഷാറതുൽ യൗം , നൂറാനി ഇഫ്താർ, ഹദിയ്യത്തുൽ മഹബ്ബ, മസ്അല ശൂറ, തർവിയ പോഡ്കാസ്റ്റ് സീരീസ്, റമളാൻ ഖലം, റമളാൻ കലാം, ബഹ്ജത്തുൽ ബദ്ർ, ഖുർആൻ തദബ്ബുർ, അത്തഅ്ബീൻ, തജ് വീദുൽ ഖുർആൻ, തഅ്ലീം, റമളാൻ കരോസൽ , ഇഹ്ദാഅ്; ദി റമളാൻ ഹാമ്പർ എന്നിവ നടക്കും. മദീനതുന്നൂർ കാമ്പസുകളിലെ മൈനർ, ഹയർസെക്കണ്ടറി, ബാച്ച്ലർ വിഭാഗങ്ങൾക്കായി അനുഭവക്കുറിപ്പ് രചന മത്സരം, മാഗസിൻ നിർമ്മാണം, ഫീച്ചർ റൈറ്റിംഗ്, പോസ്റ്റർ പ്രസന്റേഷൻ, വഅള് മത്സരം, മൂഡ് ബോർഡ് ക്രിയേഷൻ, വ്ലോഗ്ജിങ്, ഇൻഫോഗ്രഫിക്സ് മേക്കിങ്, ഇൻക്വിസ്റ്റീവ് ഗ്രാൻഡ് ക്വിസ് എന്നീ മത്സരങ്ങളും നടക്കും. ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ ഇരുപത് കാമ്പസുകളിലും ക്യാമ്പയിൻ പദ്ധതികൾ നടക്കുമെന്ന് ജാമിഅ മദീനതുന്നൂർ ഡീൻ ഓഫ് സ്റ്റുഡൻസ് അഫേയ്സ് ശിബിലി ത്വാഹിർ നൂറാനി അറിയിച്ചു.
ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ തർവിയ’44 കമ്മിറ്റി പ്രഖ്യാപനം നടത്തി. ചെയർമാൻ സുഹൈൽ അബ്ദുറഹ്മാൻ, കൺവീനർ ഉനൈസ് ആവിലോറ, വർക്കിംഗ് ചെയർമാൻ നഈം അഷ്റഫ്, വർക്കിംഗ് കൺവീനർ മുബഷിർ ടി സി, ഫിനാൻസ് ഓഫീസർ ഉമറുൽ ഫാറൂഖ് കാസർഗോഡ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സയ്യിദ് ജസാർ, മിസ്ഹബ് മുസ്തഫ, മിഖ്ദാദ് അബ്ദുസലാം, ബുജൈർ ഷാഫി എന്നിവരെയും തിരഞ്ഞെടുത്തു.